App Logo

No.1 PSC Learning App

1M+ Downloads
ഖേഡയിലെ കർഷകസമരം നടന്ന വർഷം ഏത് ?

A1915

B1919

C1918

D1925

Answer:

C. 1918

Read Explanation:

ഖേഡ സത്യാഗ്രഹം

  • ഖേഡ സത്യാഗ്രഹം എന്നും അറിയപ്പെടുന്ന ഖേഡയിലെ കർഷക സമരം നടന്നത് 1918-ലാണ്.
  • ചമ്പാരൻ സത്യാഗ്രഹത്തിനു ശേഷം മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ സത്യാഗ്രഹം
  • ഗുജറാത്തിലെ ഖേഡയിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കാർഷികവിളകൾ വ്യാപകമായി നശിച്ചു.
  • വിളവ് മോശമായതിനാൽ നികുതിയിൽ ഇളവ് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
  • ബ്രിട്ടീഷ് അധികൃതർ ഈ ആവശ്യം നിരസിക്കുകയും നികുതി അടച്ചില്ലെങ്കിൽ കൃഷിനിലങ്ങളും വസ്തുക്കളും കണ്ടുകെട്ടുകയും കർഷകരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
  • ഇതിനെ തുടർന്ന് ഗാന്ധിജി നികുതി നിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.
  • സത്യാഗ്രഹത്തിന്റെ ഫലമായി  ബ്രിട്ടീഷ് സർക്കാർ, കർഷകരുമായി  ഉടമ്പടിയിലെത്താൻ തീരുമാനിച്ചു.
  • അടുത്ത വർഷത്തെ നികുതി ഒഴിവാക്കാനും നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും ഈ ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ സമ്മതിച്ചു.

Related Questions:

തെലങ്കാന സമരം നടന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
ലാഹോർ ഗൂഢാലോചന കേസിൽ 1931 മാർച്ച് 23-ന് താഴെ പറയുന്നവരിൽ ആരാണ് തൂക്കി ലേറ്റപ്പെട്ടത് ?
“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” ഈ പ്രസ്താവന ആരുടേതാണ്?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്ന വർഷം ?