App Logo

No.1 PSC Learning App

1M+ Downloads
റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?

A1917

B1918

C1919

D1920

Answer:

A. 1917

Read Explanation:

ഒക്ടോബർ വിപ്ലവം

  • ഫെബ്രുവരി വിപ്ലവാനനന്തരം റഷ്യയിൽ നിലവിൽ വന്ന  താൽക്കാലിക ഗവൺമെന്റിനെ റഷ്യയിലെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല.
  • ഈ സമയം സ്വിറ്റ്സർലൻഡിൽ കഴിയുകയായിരുന്ന വ്ളാഡിമിർ ലെനിൻ റഷ്യയിലെത്തി താൽക്കാലിക ഗവൺമെൻ്റിനെ ശക്തമായി എതിർത്തു.
  • വിപ്ലവം അതിൻ്റെ ലക്ഷ്യം നേടണമെങ്കിൽ അധികാരം മുഴുവൻ സോവിയറ്റുകൾക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  • ബോൾഷെവിക്കുകളും സോവിയറ്റുകളും ലെനിന്റെ നിലപാടിനെ പിന്തുണച്ചു.
  • നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയും ജനങ്ങൾക്കിടയിലെ അസമത്വവും ഇല്ലാതാക്കാൻ ഒരു തൊഴിലാളിവർഗ ഭരണകൂടത്തിനുമാത്രമേ കഴിയുകയുള്ളുവെന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു. 
  • 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെൻ്റിനെതി രായി സായുധകലാപമാരംഭിച്ചു.
  • കെരൻസ്ക്‌കി രാജ്യം വിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്‌തു.
  • ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം (റഷ്യൻ കലണ്ടർ പ്രകാരം) എന്നറിയപ്പെടുന്നു

Related Questions:

16 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇംഗ്ലീഷുകാർ, വടക്കേ അമേരിക്കയിലേക്ക് കുടിയേറുകയും, അമേരിക്കൻ കോളനികളിൽ സ്ഥാപ്പിക്കുകയും ചെയ്തു. ഇത്തരം കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം അറിയപ്പെട്ടത് ?

'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക:

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്സ മ്മേളനം നടന്ന സ്ഥലം?
ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം?
ബോസ്റ്റൺ ടി പാർട്ടി നടന്ന വർഷം ?