Challenger App

No.1 PSC Learning App

1M+ Downloads
സാന്താൾ കലാപം നടന്ന വർഷം ഏത് ?

A1757

B1855

C1857

D1904

Answer:

B. 1855

Read Explanation:

1855-മുതൽ 1856-വരെയുള്ള സാന്താൾ വിപ്ലവം ബ്രിട്ടീഷ്‌ അധിനിവേശത്തിന് എതിരെയുള്ള ഗോത്ര കലാപങ്ങളിൽ വച്ച് ഏറ്റവും വലുതും പ്രാധാന്യമുള്ളതുമാണ്. അമ്പും വില്ലും, വാളുകളുമായി പോരാടിയ സാന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ്‌ സിപ്പായി സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു.


Related Questions:

ജാതി മത വർഗ്ഗ പ്രാദേശിക വ്യത്യാസങ്ങൾക്ക് അതീതമായി ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യബോധം ആണ്

ബ്രിട്ടീഷ് ചൂഷണത്തിനിരയായ ഗോത്ര ജനതയുടെ ചെറുത്തുനിൽപ്പാണ് കുറിച്യ കലാപം. കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ പെടാത്തത് ഏത്?

  1. ബ്രിട്ടീഷുകാരുടെ അധിക നികുതി ചുമത്തൽ
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
  3. നീലം കൃഷി ചെയ്യാൻ നിർബന്ധിച്ചത്
  4. നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്.

    1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവന/പ്രസ്‌താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:

    1. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
    2. കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
    3. ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
    4. 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടിഷ് പാർലമെന്റ് ഏറ്റെടുത്തു
      ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് അവധിൽ ലഹള നയിച്ച പ്രമുഖ നേതാവ്?

      1905-ലെ ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിൻറെ പ്രധാന രീതികളിൽ ഉൾപ്പെടാത്തവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?

      1. ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം
      2. ഇന്ത്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി
      3. തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം
      4. ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വിറ്റഴിക്കൽ