App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ 13 കോളനികളിൽ, 9 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേർന്ന വർഷം?

A1763

B1764

C1765

D1766

Answer:

C. 1765

Read Explanation:

സ്റ്റാമ്പ് ആക്റ്റ്

  • 1765-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ ഒരു സുപ്രധാന നിയമനിർമ്മാണമായിരുന്നു സ്റ്റാമ്പ് ആക്റ്റ്
  • അമേരിക്കൻ കോളനികളിൽ ഉപയോഗിക്കുന്ന നിയമപരമായ രേഖകൾ,പത്രങ്ങൾ ലൈസൻസുകൾ എന്നിവയുൾപ്പെടെ  എല്ലാ അച്ചടിച്ച രേഖകൾക്കും ഇതിലൂടെ സ്റ്റാമ്പ് നികുതി ചുമത്തപ്പെട്ടു  
  • സ്റ്റാമ്പ് നിയമത്തിനെതിരായ എതിർപ്പ് വ്യാപകമായ പ്രതിഷേധത്തിനും ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്‌കരിക്കുന്നതിനും കാരണമായി.

സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ്

  • 1765 ഒക്ടോബർ 7-ന് ഒമ്പത് അമേരിക്കൻ കോളനികളിൽ നിന്നുള്ള പ്രതിനിധികൾ ന്യൂയോർക്ക് സിറ്റിയിൽ  സ്റ്റാമ്പ് നിയമത്തിനെതിരായ പരാതികൾ പരിഹരിക്കാൻ യോഗം ചേർന്നു.
  • ഈ യോഗം 'സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ്' എന്നറിയപ്പെടുന്നു
  • മസാച്യുസെറ്റ്സ്, റോഡ് ഐലൻഡ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ, മേരിലാൻഡ്, സൗത്ത് കരോലിന എന്നിവിടങ്ങളെ പ്രതിനിധീകരിച്ച് ഇരുപത്തിയേഴ് പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തു
  • കോളനികൾക്ക് മേൽ  അവരുടെ സമ്മതമില്ലാതെ  നേരിട്ടുള്ള നികുതി ചുമത്തിയ സ്റ്റാമ്പ് നിയമത്തിനെതിരെ പ്രതികരിക്കാനും,ഇതിനൊരു പരിഹാരം  ചർച്ച ചെയ്യാനുമാണ് അവർ  ഒത്തുകൂടിയത്.
  • പെൻസിൽവാനിയയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജോൺ ഡിക്കിൻസൺ ഈ യോഗത്തിൽ വച്ച് ഒരു "അവകാശ പ്രഖ്യാപനം" നടത്തി 
  • കോളനിവാസികളുടെ സ്റ്റാമ്പ് നിയമത്തോടുള്ള എതിർപ്പുകളെ വിശദീകരിക്കുകയും, ബ്രിട്ടീഷ് പ്രജകൾ എന്ന നിലയിൽ അവരുടെ മൗലികാവകാശങ്ങളുടെ പ്രാധാന്യം വിവരിക്കുകയും,"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന തത്വത്തെ ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു അവകാശ പ്രഖ്യാപനം. 
  • കോളനിക്കാരുടെ ബഹിഷ്‌കരണങ്ങളും, പ്രതിഷേധങ്ങളും മൂലമുണ്ടായ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ 1766-ൽ ബ്രിട്ടീഷ് പാർലമെൻ്റ്  സ്റ്റാമ്പ് നിയമം റദ്ദാക്കി.

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ മെർക്കന്റലിസ്റ്റ്  നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ?

1. മെർക്കന്റലിസ്റ്റ്   നിയമം  കൊണ്ടുവന്നത് ഫ്രാൻസ് ആണ്. 

2.  അമേരിക്കൻ കോളനിവാസികളുടെ മേൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ നിയമം 

3. ബ്രിട്ടീഷുകാരുടെ ഈ രീതിയിലുള്ള   മെർക്കന്റലിസ്റ്റ്  ഭരണം  അമേരിക്കൻ ജനതയ്ക്കിടയിൽ   സന്തോഷവും പുരോഗതിയും കൈവരിക്കാൻ സഹായിച്ചു. 

4. അമേരിക്കൻ കോളനികളിലെ വ്യാപാര നിയന്ത്രണത്തിനു വേണ്ടി കൊണ്ടുവന്ന നിയമമാണിത്

വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആയും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ നിയമം അറിയപ്പെടുന്നത് എന്ത് പേരിലാണ്?
The British Parliament passed the sugar act in ?
കോണ്ടിനെന്റൽ കോൺഗ്രസ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം?

അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.

2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം

4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം