App Logo

No.1 PSC Learning App

1M+ Downloads
തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ആക്ട് XV (Hindu Religious Institution Act XV of 1950) നിലവിൽ വന്ന വർഷം ?

A1941

B1945

C1950

D1955

Answer:

C. 1950

Read Explanation:

  • തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം 1949 ജൂലൈയിൽ നടന്നതിനെത്തുടർന്ന്  തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം മൂന്ന് അംഗങ്ങൾവീതം ഉൾപ്പെട്ട ഓരോ ബോർഡിന്റെ അധികാരപരിധിക്കുള്ളിലായി.
  • ഈ മൂന്ന് അംഗങ്ങളിൽ ഓരോരുത്തരെയും യഥാക്രമം ഹിന്ദു മന്ത്രിമാർ, ഹിന്ദു നിയമസഭാംഗങ്ങൾ, മഹാരാജാവ് എന്നിവരാണ് നോമിനേറ്റ് ചെയ്തിരുന്നത്.
  • 1949-ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950-ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകൾക്ക് നിയമസാധുതയും നല്കി.
  • തുടർന്ന് 1950-ലെ ഹിന്ദുമതസ്ഥാപന നിയമം (Hindu Religious Institution Act XV of 1950) നിയമസഭ പാസ്സാക്കിക്കൊണ്ട് തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കി ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി

Related Questions:

ത്രിമൂർത്തി സാനിധ്യം ഉള്ള വൃക്ഷം ?
ദശപുഷ്പങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതേത്?
കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പണ്ഡിത സദസ്സ് :
ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ എത്ര എണ്ണം ആണുള്ളത് ?
2014 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനൻസ് പുറത്തിറക്കിയ ഗവർണർ ആരാണ് ?