App Logo

No.1 PSC Learning App

1M+ Downloads
ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?

A1946 ജൂൺ 25

B1946 ജൂൺ 15

C1946 ജൂൺ 20

D1946 ജൂൺ 24

Answer:

A. 1946 ജൂൺ 25

Read Explanation:

ലോക ബാങ്ക്

  • ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം. 
  • അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.

  • യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
  • 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
  • എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
  • ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്

ലോകബാങ്കിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്:

  1. വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജ്ജനവും ജീവിതനിലവാരം ഉയർത്തലും.

  2. അംഗരാഷ്ട്രങ്ങളുടെ പുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി പുനർനിർമ്മാണപ്രവർത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക.

  3. സ്വകാര്യമേഖലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകൾക്ക് വായ്പകൾ നൽകുകയും മറ്റു വായ്പകൾക്ക് ജാമ്യം നിൽക്കുകയും ചെയ്യുക.

  4. പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കിൽ ലഭ്യമാകാതെവരുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽനിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയിൽനിന്നോ വായ്പകൾ നൽകുക.

  5. 1996 മുതൽ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവർത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു. 

Related Questions:

Which of the following place is the headquarters of IMF (International Monetary Fund)?
2025 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?
താഴെ പറയുന്നവയിൽ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത് ?
CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?