Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?

A1492

B1498

C1500

D1510

Answer:

B. 1498

Read Explanation:

  • പോർച്ചുഗീസുകാരായിരുന്നു കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ.

  • വാസ്കോഡഗാമയാണ് കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസുകാരൻ

  • 1498- ൽ കോഴിക്കോടിന് സമീപമുള്ള കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ എത്തിച്ചേർന്നത്.

  • അദ്ദേഹത്തിന്റെ വരവ് ഇന്ത്യയിലെ യൂറോപ്പ്യൻ ആധിപത്യത്തിന് വഴി തുറന്നു.


Related Questions:

കർണാട്ടിക് യുദ്ധങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളായിരുന്നു കർണാട്ടിക് യുദ്ധങ്ങൾ.
  2. ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിപ്പിക്കാൻ ഈ യുദ്ധങ്ങൾ സഹായിച്ചു.
  3. കർണാട്ടിക് യുദ്ധങ്ങൾ ദക്ഷിണേന്ത്യയിൽ പ്രധാനമായും നടന്നു.
  4. ഈ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ അന്തിമ വിജയം നേടി.

    1857 ലെ കലാപത്തിൻ്റെ പരിമിതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

    1. കലാപം ഉത്തരേന്ത്യയിലെ ഏതാനും ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി.
    2. കലാപത്തിന് വ്യക്തമായ സംഘടിത നേതൃത്വം ഉണ്ടായിരുന്നു.
    3. കമ്പനി സൈന്യത്തിന് കലാപകാരികളെക്കാൾ മെച്ചപ്പെട്ട സൈനിക ശേഷി ഉണ്ടായിരുന്നു.
    4. ഇന്ത്യയിലെ മധ്യവർഗം കലാപത്തെ പൂർണ്ണമായി പിന്തുണച്ചു.
      ഇന്ത്യയിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ യൂറോപ്യൻ കോട്ട ഏത്?

      ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ സാന്നിധ്യത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

      1. ഡച്ചുകാർക്ക് ശേഷം കച്ചവടത്തിനായി എത്തിയവരിൽ ഫ്രഞ്ചുകാരും ഉൾപ്പെടുന്നു.
      2. കർണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാർക്ക് പൂർണ്ണ വിജയം ലഭിച്ചു.
      3. കർണാട്ടിക് യുദ്ധങ്ങൾക്ക് ശേഷം ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിച്ചു.
      4. പോണ്ടിച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിൽ ഫ്രഞ്ചുകാർക്ക് സ്വാധീനമുണ്ടായിരുന്നു.

        കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

        1. കോൺസ്റ്റാന്റിനോപ്പിൾ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു.
        2. 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ യൂറോപ്യരുടെ വ്യാപാരം തടസ്സപ്പെട്ടു.
        3. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് യൂറോപ്യർക്ക് പുതിയ സമുദ്രപാത കണ്ടെത്താൻ നിർബന്ധിതരാക്കി.
        4. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ സംഭവം യൂറോപ്യൻ വ്യാപാരത്തിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ല.