കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വർഷം?
A2018
B2017
C2019
D2016
Answer:
B. 2017
Read Explanation:
- 2007 ഫെബ്രുവരി 28-ന് കൊച്ചി മെട്രോ റെയിൽ പദ്ധതിക്കു വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു.
- 2008 ജനുവരി 1-ന് കേരള നിയമസഭ മൂവായിരം കോടി പദ്ധതിക്ക് അംഗീകാരം നൽകുകയും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു.
- 2009 മാർച്ച് 06-ന് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി.
- 2012 ജൂൺ 14-ന് കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ (KOMET) എന്ന പേരിടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു
- 2012 സെപ്റ്റംബർ 13-ന് പദ്ധതിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തറക്കല്ലിട്ടു.
- 2012 ജൂലൈ 3-നു് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.
- 2016 ജനുവരി 23-ാം തിയതി ആദ്യ പരീക്ഷണ ഓട്ടം നടത്തി.
- 2017 ജൂൺ 17 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചു.
- ജൂൺ 19 ന് പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
- 26 കി. മി. നീളത്തിൽ തൃപ്പൂണിത്തൂറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
- റോഡിനു മധ്യത്തിൽ തൂണുകളിൽ ഉയർത്തിയ 'U' ആകൃതിയുള്ള ഗർഡറുകളും അവയിൽ മെട്രോയുടെ പാളങ്ങളും സ്ഥാപിക്കുന്നു.
- മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും.
- ശരാശരി വേഗം മണിക്കൂറിൽ നാൽപ്പത് കിലോമീറ്ററാണ്.