Question:

മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?

A1750

B1751

C1752

D1753

Answer:

D. 1753

Explanation:

മാർത്താണ്ഡവർമ്മ മഹാരാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണിത്. അതിനു മുൻപായി നടന്ന കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയോട് ഡച്ചുകാർ ദയനീയമായി പരാജയപ്പെട്ടു .തുടർന്ന് 1753 ൽ മാവേലിക്കരയിൽ വച്ചാണ് ഈ ഉടമ്പടി ഉണ്ടാക്കിയത്. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കുകയില്ലെന്നും ഈ ഉടമ്പടിയിൽ ഡച്ചുകാർ സമ്മതിച്ചു.


Related Questions:

The Megalithic site of cheramangadu is locally known as :

താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു 

2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ് 

3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു 

4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു 

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?

' നമഃശിവായ ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത് ?

തിരുവിതാംകൂറിൽ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച മഹാരാജാവ് ആര്?