Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ 91 -ാം ഭേദഗതി പാസ് ആയ വർഷം ഏതാണ് ?

A2001

B2002

C2003

D2004

Answer:

C. 2003

Read Explanation:

 91-ാo ഭേദഗതി (2003 )

    • കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ എണ്ണം ലോക് സഭയുടെ പതിനഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു 
    • എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ മന്ത്രിമാരുടെ എണ്ണം 12 ൽ കുറയാനും പാടില്ല 
    • കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം . പി യെയോ എം . എൽ . എ യെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു 
  • ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ കടം കൊണ്ടത്  ദക്ഷിണാഫ്രിക്കയിൽ നിന്നാണ് 
  • ഭേദഗതി ചെയ്യുന്നതിനുളള ആർട്ടിക്കിൾ -368 
  • 1-ാo ഭേദഗതി നിലവിൽ വന്നത് -1951 (9-ാ o ഷെഡ്യൂൾ കൂട്ടിച്ചേർത്തു )        

 


Related Questions:

പ്രധാനമന്ത്രിയെ ' ഗവണ്മെന്റിന്റെ അച്ചാണി ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
1986 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ പോസ്റ്റ് ഓഫീസിൽ ഭേദഗതി ബിൽ , പത്ര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് വിമർശനമുണ്ടായി . അതിനാൽ അന്നത്തെ രാഷ്‌ട്രപതി ബില്ലിനെ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ല . ആരായിരുന്നു ആ രാഷ്‌ട്രപതി ?
ശ്രീലങ്കയിൽ ഭരണഘടന ഭേദഗതി നടത്തി എക്സിക്യൂട്ടീവ് പ്രസിഡൻസി സമ്പ്രദായം നടപ്പിലാക്കിയ വർഷം ഏതാണ് ?
രാഷ്ട്രപതിയെയും പാർലമെന്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ?

വീറ്റോ അധികാരത്തെ പറ്റി ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ' ഞാൻ തടയുന്നു ' എന്നതാണ് വീറ്റോ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം  
  2. ബ്രിട്ടീഷ് രാജാവിന് / രാഞ്ജിക്ക് ഉപയോഗിക്കാൻ കഴിയുന്ന വീറ്റോ അധികാരം ' റോയൽ വീറ്റോ ' എന്നറിയപ്പെടുന്നു  
  3. 1708 ൽ ബ്രിട്ടീഷ് രാഞ്ജി ഉപയോഗിച്ചതിന് ശേഷം ആരും ഇതുവരെ റോയൽ വീറ്റോ ഉപയോഗിച്ചിട്ടില്ല    
  4. റോയൽ വീറ്റോ ഉപയോഗിച്ച് ബ്രിട്ടീഷ് രാഞ്ജിക്ക് പാർലമെന്റ് പാസ്സാക്കുന്ന നിയമം നിരാകരിക്കാൻ സാധിക്കും