App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

A1962

B1965

C1966

D1964

Answer:

D. 1964

Read Explanation:

  • 1964 ഫെബ്രുവരിയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കൃതമായത്.
  • സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത്.
  • സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി

  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി.
  • സെൻട്രൽ വിജിലൻസ് കമ്മീഷന്‍ മേധാവികളുടെ കാലാവധി - നാല് വർഷം അല്ലെങ്കിൽ 65 വയസ്സ് 

  • 2003-ൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതിനെ തുടർന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നു.
  • ഇതുപ്രകാരം കമ്മീഷന് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു.

Related Questions:

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 1993-ൽ ഇത് സ്ഥാപിതമായി.

  2. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഇത് മേൽനോട്ടം വഹിക്കുന്നു.

  3. ഇതിന്റെ തലവനെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിയമിക്കുന്നത്.

വോട്ടർ യോഗ്യതയെയും തിരഞ്ഞെടുപ്പ് അവകാശങ്ങളെയും കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. ആർട്ടിക്കിൾ 326 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നൽകുന്നു.

  2. വോട്ടവകാശം ഒരു ഭരണഘടനാ അവകാശമാണ്.

  3. 61-ാം ഭേദഗതിയിലൂടെ വോട്ടിംഗ് പ്രായം കുറച്ചു

Consider the following: Which of the statement/statements regarding the The National Commission for Protection of Child Rights (NCPCR) is/are correct?

  1. The Commission works under the aegis of Ministry of Women and Child Development.
  2. The Commission became operational on 5 March 2005.
  3. The NCPCR Act prohibits the commission from conducting any research or studies on child-related issues or policies.
    ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?
    അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം നിയമിച്ച കമ്മീഷൻ ചെയർമാൻ ?