App Logo

No.1 PSC Learning App

1M+ Downloads
കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്‌ട് പാസാക്കിയത് ഏത് വർഷം ?

A2007

B2006

C2005

D2002

Answer:

C. 2005

Read Explanation:

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ( National Commission for Protection of Child Rights )

  • കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി ആക്റ്റ് 2005 അനുസ്സരിച്ച് കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി രൂപീകൃത്യമായി.
  • 2007ലാണ് സമിതി പ്രവർത്തനം ആരംഭിച്ചത്.
  • ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, ഐക്യരാഷ്ട്ര സഭ സമ്മേളനത്തിലെ കുട്ടികളുടെ അവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം.
  • ഈ ആക്റ്റ് അനുസരിച്ച് കുട്ടികളുടെ പ്രായ പരിധി 18 വയസുവരെയാണ്‌.
  • കുട്ടികൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാതാക്കി ഭയരഹിതവും ശിശുസൗഹാർദ്ദപരവുമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം.

കമ്മീഷന്റെ പ്രവർത്തനങ്ങൾ

  • ബാലാവകാശങ്ങൾ ഉറപ്പാക്കുന്നതിനും ബാലാവകാശലംഘനങ്ങൾ അന്വേഷണ വിചാരണ ചെയ്യുന്നതിനും പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള നടപടികൾ ആവശ്യപെടുന്നതിനും ബാലാവകാശ സംരക്ഷണ കമ്മീഷന് അധികാരമുണ്ട്.
  • ഏതൊരാളിനെയും വിളിച്ചുവരുത്തുവാനും തെളിവെടുക്കുവാനും രേഖകൾ ഹാജരാക്കുവാൻ ആവശ്യപെടുവാനും കമ്മീഷന് ഒരു സിവിൽ കോടതിയുടെ  അധികാരമുണ്ട്.
  • കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ് 2009,പോക്സോ ആക്റ്റ് എന്നിവയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള അധികാരവും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിക്ഷിപ്തമാണ്.
  • ബാലാവകാശ ലംഘനവും അവകാശ നിക്ഷേപവും സംബന്ധിച്ച പരാതികൾ ആർക്കും കമ്മീഷന് സമർപ്പിക്കാവുന്നതാണ്.

Related Questions:

The first Vigilance Commissioner of India :
ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?
1953-ലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ :
In which year the National Commission for Women (NCW) is constituted?

Which of the following statements regarding the The Central Vigilance Commission (CVC) is/are incorrect ?

  1. It was established in 1964 on the recommendations of the Santhanam Committee on Prevention of Corruption.
  2. The Central Vigilance Commission became statutory in 2003 after the Central Vigilance Commission Bill Act 2003 was enacted by Parliament.
  3. The CVC is accountable to the Ministry of Home Affairs, Government of India, for its functioning and decisions.