ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം?
A1950
B1956
C1951
D1960
Answer:
C. 1951
Read Explanation:
ധനകാര്യ കമ്മീഷൻ ( Finance Commission)
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇന്ത്യൻ രാഷ്ട്രപതി രൂപീകരിക്കുന്നു
- കേന്ദ്ര ഗവൺമെന്റും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ നിർവചിക്കുന്നതിനായിട്ടാണ് ധനകാര്യ കമ്മീഷനുകൾ രൂപീകരിക്കുന്നത്.
- ധനകാര്യ കമ്മീഷൻ ഒരു അർദ്ധ നീതിന്യായ സംവിധാനമാണ്(Quasi Judicial Body).
- സാധാരണയായി അഞ്ചുവർഷം കൂടുമ്പോഴാണ് ധനകാര്യ കമ്മീഷനെ പുതുതായി രൂപീകരിക്കുന്നത്.
- ന്യൂഡൽഹിയിലെ ടോൾസ്റ്റോയ് മാർഗിലുള്ള 'ജവഹർ വ്യാപാർഭവൻ' ആണ് ധനകാര്യ കമ്മീഷന്റെ ആസ്ഥാനം.
- ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ. സി. നിയോഗി
- നിലവിലെ കേന്ദ്ര ധനകാര്യ കമ്മീഷൻ - പതിനഞ്ചാം ധനകാര്യ കമ്മീഷൻ
- പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ. കെ. സിംഗ് (2020-25)