Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?

A1959

B1961

C1965

D1954

Answer:

B. 1961

Read Explanation:

ജ്ഞാനപീഠം

  • ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനം 
  • ജ്ഞാനപീഠം നൽകുന്നത് : പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്ട് .
  • 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റ് രൂപീകരിച്ചത്.
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ

  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961
  • ജ്ഞാനപീഠം പുരസ്‌കാരം നൽകി തുടങ്ങിയ വർഷം  - 1965
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം

  • ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ് - ജി.ശങ്കരക്കുറുപ്പ്
  • ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ

  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)
  • ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി
  • ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)
  • 23  ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത്

  • എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്‌കാരം നൽകുന്നത് നിർത്തലാക്കി,തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982

ജ്ഞാനപീഠം നേടിയ മലയാളികൾ

  • ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
  • എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
  • തകഴി (1984) (സമഗ്ര സംഭാവന)
  • എം.ടി.വാസുദേവൻ നായർ (1995)
  • ഒ.എൻ.വി കുറുപ്പ് (2007
  • അക്കിത്തം (2019)

 


Related Questions:

2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?
ദേശീയ പൗരത്വ നിയമത്തെത്തുടർന്ന് പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച വ്യക്തി ?
2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?

Consider the following statements and find out which among them are correct?

  1. 2023 Lokmanya Tilak National Award was given to Narendra Modi
  2. It was given on August 1 of every year.
  3. August 1 is the death anniversary of Lokmanya Tilak.
  4. Narendra Modi is the 41 recipient of this Award.
    അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?