App Logo

No.1 PSC Learning App

1M+ Downloads
' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?

A1937

B1938

C1939

D1941

Answer:

C. 1939

Read Explanation:

യജമാനൻ

  • യജമാനൻ എന്ന മാസിക ആരംഭിച്ചത് : വാഗ്ഭടാനന്ദൻ
  • മാസിക പുറത്തിറക്കിയ വർഷം  : 1939
  • മാസിക പ്രസിദ്ധീകരണം ആരംഭിച്ചത് : കോഴിക്കോട് നിന്ന്

വാഗ്ഭടാനന്ദൻ

  • ആത്മീയ വിപ്ലവകാരി.
  • മലബാറിലെ നാരായണഗുരു' എന്നു വിശേഷിപ്പിക്കപ്പെട്ടു. 
  • 1884 ഏപ്രിൽ 29ന് കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ചു.
  • 'കുഞ്ഞിക്കണ്ണൻ ഗുരുക്കൾ' എന്നായിരുന്നു യഥാർത്ഥപേര്.
  • 1906 ൽ കോഴിക്കോട്ട് എത്തുകയും 'ആത്മപ്രകാശിക' എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും  ചെയ്തു.

  • മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു.
  • 1910 ൽ ബ്രഹ്മാനന്ദ ശിവയോഗിയെ പരിചയപ്പെട്ടതു വഴിത്തിരിവായി.
  • സംവാദങ്ങളിൽ അസാമാന്യമായ ഭാഷാവൈഭവം പ്രകടിപ്പിച്ച ഗുരുക്കൾക്ക് 'വാഗ്ഭടാനന്ദൻ' എന്ന വിശേഷണം നൽകിയത് ശിവയോഗിയാണ്.
  • 1911 ൽ കല്ലായിയിൽ 'രാജയോഗാനന്ദകൗമുദിയോഗശാല' സ്ഥാപിച്ചു. 
  • 1914 മാർച്ചിൽ 'ശിവയോഗി വിലാസം' മാസിക ആരംഭിച്ചു.
  • 1920 ൽ തിരുവിതാംകൂറിലും മലബാറിലും 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു.
  • "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ". എന്നത് ആത്മവിദ്യാസംഘത്തിന്റെ ആപ്തവാക്യം ആയിരുന്നു.

  • 'ഊരാളുങ്കൽ ഐക്യനാണയസംഘം' എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു.
  • 1921 ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി.
  • അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്.
  • പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മദ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി.
  • പ്രീതി ഭോജനം നടപ്പിലാക്കി.
  • 1939 ഒക്ടോബർ 29 ന് അന്തരിച്ചു

പ്രധാന കൃതികൾ

  •  ആത്മവിദ്യ
  •  അദ്ധ്യാത്മ യുദ്ധം
  •  പ്രാർത്ഥനാഞ്ജലി
  •  മംഗളശ്ലോകങ്ങൾ
  •  ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
  •  ആത്മവിദ്യലേഖമാല
  •  ഈശ്വരവിചാരം
  •  മാനസചാപല്യം
  •  പ്രാർത്ഥന മഞ്ജരി

മാസികകൾ

  • ശിവയോഗി വിലാസം (1914-ൽ)
  • ആത്മവിദ്യാകാഹളം (1929-ൽ)
  • യജമാനൻ (1939-ൽ)

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.

2.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

In which year Mahatma Gandhi visited Sree Narayana Guru in Sivagiri at Varkala ?
വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് "സവർണ ജാഥ" സംഘടിപ്പിച്ചതാര് ?
കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് പത്രം ഏതാണ്?
Where was the famous news paper "Swadeshabhimani"started by Vakkom Abdul Khadar Maulavi?