Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?

A1992

B1990

C1991

D1989

Answer:

A. 1992

Read Explanation:

  • 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്നു
  • ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  • സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക, സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാവുക തുടങ്ങിയവയാണ് കമ്മീഷന്റെ ലക്ഷ്യങ്ങൾ
  • ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്. മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി.
  • ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു. ന്യൂഡൽഹിയാണ് ആസ്ഥാനം

 


Related Questions:

The first Vigilance Commissioner of India :
ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ദേശീയ വനിതാ കമ്മിഷൻ്റെ ഇപ്പോഴത്തെ ചെയർ പേഴ്‌സൺ ആര്?
ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു?