App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രൂപീകരിച്ച വർഷം ?

A2005

B2006

C2007

D2008

Answer:

B. 2006

Read Explanation:

ദേശീയ ദുരന്ത പ്രതികരണ സേന (National Disaster Response Force (NDRF)

  • ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന സേനയാണ് ദേശീയ ദുരന്ത പ്രതികരണ സേന 
  • 2006ലാണ് ഇത് രൂപീകരിക്കപ്പെട്ടത്
  • ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം.
  • പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) യുടെ കീഴിലാണ് ദേശീയ ദുരന്ത പ്രതികരണ സേന.
  • 2014ലെ കാശ്മീർ വെള്ളപ്പൊക്കം, 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ എൻ.ഡി.ആർ.എഫ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Related Questions:

കുറ്റസമ്മതങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സെക്ഷൻ ഏതാണ് ?

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഭരണഘടനയുടെ Part XIV-A യിൽ ഉൾപ്പെട്ട അനുഛേദം 323 A പ്രകാരം യൂണിയൻ/ സംസ്ഥാനത്തിന്റെ/ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക/മറ്റ് അതോറിറ്റിയുടെ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും കോർപ്പറേഷനുകളിലെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ സമീപിക്കാവുന്നതാണ്. 
  2. കേന്ദ്രത്തിനോ ഏതെങ്കിലും സംസ്ഥാനത്തിനോ പ്രത്യേകിച്ചും ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്ക് സംയുക്തമായോ ഒരു ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനായി പാർലമെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബിൽ അവതരിപ്പിച്ചു.
  3. ഈ നിയമപ്രകാരം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സംസ്ഥാന ട്രൈബ്യൂണലുകളും രൂപീകരിക്കുന്നതാണ്. 
സംസ്ഥാന സർക്കാരിന് ഒരു ഉത്തരവ് വഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിങ്ങുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് നിയമത്തിലെ സെക്ഷൻ?
പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
Indian Government issued Dowry Prohibition Act in the year