App Logo

No.1 PSC Learning App

1M+ Downloads
' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

A1997

B1998

C1999

D2000

Answer:

C. 1999

Read Explanation:

പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ കാർഡ് (PIO CARD)

  • മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യൻ വംശജർക്ക് വേണ്ടി 'പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ്' എന്ന പദ്ധതി ഇന്ത്യ ഗവൺമെൻറ് ആരംഭിച്ചത് 1999 മാർച്ച് 30നാണ്.

  • 2002ലാണ് ഈ പദ്ധതി പ്രാബല്യത്തിൽ വന്നത്.

ഇത് പ്രകാരം പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ കാർഡ് ലഭിക്കുന്ന വ്യക്തിക്ക് : 

  1. വിസ ഇല്ലാതെ തന്നെ ഇന്ത്യ സന്ദർശിക്കാവുന്നതാണ്

  2. ഇന്ത്യയിലെ സ്കൂളുകളിലും കോളേജുകളിലും അഡ്മിഷൻ നേടുവാൻ സാധിക്കും

  3. ഇന്ത്യയിൽ ജോലി ചെയ്യുവാൻ സാധിക്കും

2015 ജനുവരി 9ന് പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് പദ്ധതി ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ പദ്ധതിയിലേക്ക് ലയിപ്പിച്ചു.


Related Questions:

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന , ദേശീയ ഗ്രാമീണ തൊഴിൽ ദാന ( NREGP ) പദ്ധതിയിൽ ലയിപ്പിച്ച വർഷം ഏതാണ് ?
കേന്ദ്ര സർക്കാറിൻ്റെ National Watershed Development Program for Rainfed Areas (NWDPRA) യുമായി സഹകരിച്ച സംഘടന ഏതാണ് ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വരുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ?
പാഴ്സി സമുദായത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ?