Challenger App

No.1 PSC Learning App

1M+ Downloads
നെപ്പോളിയൻ ബെർലിൻ ശാസനങ്ങൾ എന്ന പേരിൽ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ച വർഷം?

A1806

B1807

C1813

D1814

Answer:

A. 1806

Read Explanation:

കോണ്ടിനെൻ്റൽ വ്യവസ്ഥ

  • നെപ്പോളിയൻ ബോണപാർട്ട് നടപ്പിലാക്കിയ കോണ്ടിനെൻ്റൽ വ്യവസ്ഥയുടെ  പ്രാഥമിക ലക്ഷ്യം ബ്രിട്ടനെ സാമ്പത്തികമായും സൈനികമായും ദുർബലപ്പെടുത്തുക എന്നതായിരുന്നു.
  • യൂറോപ്പിൽ  ബ്രിട്ടൻ ഒരു പ്രബലമായ നാവിക ശക്തിയും ഒരു പ്രധാന സാമ്പത്തിക ശക്തിയുമായിരുന്നു.
  • യൂറോപ്പിനെ നിയന്ത്രിക്കാനുള്ള തൻ്റെ അഭിലാഷങ്ങൾക്ക് ബ്രിട്ടൻ്റെ നാവിക മേധാവിത്വം ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നതായി നെപ്പോളിയൻ തിരിച്ചറിഞ്ഞു
  • ഇതനുസരിച്ച് യൂറോപ്പ് മുഴുവൻ ഇംഗ്ലണ്ട്മായുള്ള വ്യാപാര ബന്ധങ്ങൾ നെപ്പോളിയൻ നിരോധിച്ചു.
  • ഇതിനുപുറമേ യൂറോപ്പിലെ തുറമുഖങ്ങൾ എല്ലാം അടച്ചിടാനും വ്യവസ്ഥ ചെയ്തു.
  • ബെർലിൻ ശാസനങ്ങൾ എന്ന പേരിൽ ഈ സാമ്പത്തിക ഉപരോധങ്ങൾ 1806 ലാണ് അദ്ദേഹം ഔപചാരികമായി പ്രഖ്യാപിച്ചത്

Related Questions:

The French Revolution gave its modern meaning to the term :

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു റോബസ്പിയർ.

2.ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്.

3.1794ൽ ഗില്ലറ്റിനാൽ  റോബസ്‌പിയർ വധിക്കപ്പെട്ടു. 

1789 ജൂലായ് 14-ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തത്തോടെയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത് ?
ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?

ഫ്രഞ്ച് വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ കാരണമായി ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പരിഗണിക്കേണ്ടത്?

  1. സ്വേച്ഛാധിപത്യത്തിലും രാജവാഴ്ചയിലും അടിസ്ഥാനപ്പെടുത്തിയ ഭരണമായിരുന്നു ഫ്രാൻസിൽ നിലനിന്നിരുന്നത്.
  2. സംസ്ഥാനത്തിന് കീഴിലുള്ള എല്ലാ ഉന്നത ഓഫീസുകളും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും നിയന്ത്രണത്തിന് കീഴിലായിരുന്നു.
  3. ഫ്രഞ്ച് സമൂഹത്തിലെ രാഷ്ട്രീയം ഫ്യൂഡൽ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാർ ഉയർന്ന അധികാരവും പ്രതാപവും ആസ്വദിക്കുകയായിരുന്നു.