Challenger App

No.1 PSC Learning App

1M+ Downloads
യുക്തിചിന്തനത്തിലെ ഒരു പ്രധാന രീതിയാണ് ആഗമനരീതി . സവിശേഷമായ ഉദാഹരണങ്ങൾ വഴി പൊതുവായ അനുമാനങ്ങളിലേക്ക് ലേക്ക് എത്തിച്ചേരുന്ന ഈ രീതിയുടെ ക്രമമായ ഘട്ടങ്ങൾ ഏവ ?

Aനിരീക്ഷണം, പരിശോധന, അപഗ്രഥനം, താരതമ്യം, വർഗ്ഗീകരണം, സാമാന്യവൽക്കരണം

Bസാമാന്യവൽക്കരണം, നിരീക്ഷണം, അപഗ്രഥനം, പരിശോധന, വർഗ്ഗീകരണം ,താരതമ്യം

Cനിരീക്ഷണം, അപഗ്രഥനം, താരതമ്യം ,വർഗ്ഗീകരണം, സാമാന്യവൽക്കരണം

Dഅപഗ്രഥനം, നിരീക്ഷണം, വർഗ്ഗീകരണം ,സാമാന്യവൽക്കരണം, താരതമ്യം

Answer:

C. നിരീക്ഷണം, അപഗ്രഥനം, താരതമ്യം ,വർഗ്ഗീകരണം, സാമാന്യവൽക്കരണം

Read Explanation:

ആഗമന രീതി (Inductive Method)

  • പഠനപ്രക്രിയയിൽ ധാരാളമായി പ്രയോജനപ്പെടുത്തുന്ന പഠന രീതിയാണ് - ആഗമന നിഗമന രീതി 
  • ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പൊതുതത്ത്വത്തിലേക്ക് എത്തിച്ചേരുന്ന പഠന രീതി - ആഗമന രീതി
  • ആഗമനരീതിയിൽ പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് ആശയ രൂപീകരണം നടക്കുന്നത്.
  • ആഗമനരീതിയിൽ പഠിതാവ് അവരുടെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നീ മാനസിക പ്രക്രിയകൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നു.

ആഗമന രീതിയുടെ മികവുകൾ 

  • നിരീക്ഷിച്ച വസ്തുക്കളെക്കുറിച്ച് യുക്തി പരമായ നിഗമനം രൂപപ്പെടുത്തുന്നതിനുള്ള സ്വാഭാവികമായ രീതി.
  • ജീവിതവുമായി നേരിട്ടു ബന്ധമുള്ള സംഭവങ്ങളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുന്നു.
  • നിരീക്ഷിച്ച വിവരങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിമർശനാത്മകമായി ചിന്തിക്കാനും വിലയിരുത്താനും ബോധ്യപ്പെടാനും അതുവഴി യുക്തി പരമായ നിഗമനങ്ങൾ രൂപീകരിക്കാനും സഹായിക്കുന്നു. 
  • അന്വേഷണാത്മക പഠനം, പ്രശ്നാധിഷ്ഠിത പഠനം, പ്രോജക്ട് രീതിയിലുള്ള പഠനം എന്നിവയിൽ പ്രയോജനപ്പെടുത്തുന്നത് ആഗമനരീതിയിലെ പ്രക്രിയയാണ്.
  • പഠനത്തിൽ പഠിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. 
  • പഠിതാക്കൾ സ്വയം പൊതുതത്ത്വങ്ങൾ രൂപീകരിക്കുന്നു. 
  • വിശകലനാത്മക ചിന്ത വളർത്താനും ഉയർന്ന തലത്തിലുള്ള ചിന്താശേഷി വികസിപ്പിക്കാനും കഴിയുന്നു 
  • പഠനം രസകരമാക്കുന്നു

പരിമിതികൾ 

  • ആഗമനരീതിയിലുള്ള പഠനപ്രക്രിയ സമയ കൂടുതൽ, ഭാവന, സർഗാത്മകത എന്നിവ ആവശ്യപ്പെടുന്നു. 
  • നടപ്പിലാക്കുന്നതിന് കൂടുതൽ അധ്യാപന വൈദഗ്ധ്യം ആവശ്യമാണ്. 

Related Questions:

Who developed the Two factor theory of intelligence
ഡിസ്ഗ്രാഫിയ എന്നാൽ ?
ഫല നിയമം (law of effect) ആരുടേതാണ് ?
"മുതിർന്നവരുടെ കൈത്താങ്ങിന്റെ സഹായത്തോടെ കുട്ടികൾ ഇന്നു ചെയ്യുന്ന കാര്യം നാളെ അവർ ഒറ്റയ്ക്ക് തന്നെ ചെയ്യും". ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

ചേരുംപടി ചേർക്കുക

 

A

 

B

1

വിലോപം

A

രൂപ പശ്ചാത്തല ബന്ധം

2

തോൺഡൈക്ക് 

B

ആവശ്യങ്ങളുടെ ശ്രേണി

3

സമഗ്രത നിയമം 

C

പാവ്ലോവ്

4

എബ്രഹാം മാസ്ലോ

D

അഭ്യാസ നിയമം