Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമാദ്യം 'സൈലൻസ്''സൈലൻസ്' എന്ന് പറഞ്ഞു മേശമേൽ അടിച്ച് ശബ്ദം വച്ചായിരുന്നു അദ്ധ്യാപകൻ ക്ലാസ്സിൽ അച്ചടക്കം പുലർത്തി പോന്നത്. എന്നാൽ പിന്നീടങ്ങോട്ട് സൈലൻസ് എന്ന് പറയാതെ കേവലം അടിച്ചപ്പോൾ തന്നെ കുട്ടികൾ അച്ചടക്കം കാട്ടിത്തുടങ്ങി. ഇവിടെ ടീച്ചർ പ്രാവർത്തികമാക്കിയത് ആരുടെ ഏത് സിദ്ധാന്തമാണ് ?

Aതോണ്ടയ്ക്കിന്റെ സംബന്ധവാദം

Bറൂസോയുടെ പ്രകൃതിവാദം

Cസ്കിന്നറുടെ ക്രിയാപ്രസൂതാനുബന്ധനം

Dപാവ്ലോവിൻറെ പൗരാണികാനുബന്ധനം

Answer:

D. പാവ്ലോവിൻറെ പൗരാണികാനുബന്ധനം

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

ചോദക സാമാന്യവൽക്കരണം (Stimulus Generalisation):

      അഭ്യസിച്ച ഒരു പ്രതികരണത്തിനാസ്പദമായ ചോദകവുമായി സാമ്യമുള്ള ചോദകങ്ങൾ, പ്രത്യക്ഷ്യപ്പെടുമ്പോൾ, അഭ്യസിച്ച പ്രതികരണം തന്നെ ഉണ്ടാകാനുള്ള പ്രവണതയാണ് ചോദക സാമാന്യവൽക്കരണം.


Related Questions:

What is the key of operant conditioning?
An example of a derivative subsumption would be:
തീമാറ്റിക് അപ്രിസിയേഷൻ ടെസ്റ്റ് ആരുടെ കണ്ടെത്തലാണ്?
Which type of learning did Ausubel criticize as ineffective?
Which of the following is a common emotional problem faced by adolescents?