Challenger App

No.1 PSC Learning App

1M+ Downloads
അന്തർദേശീയ സമയം കണക്കാക്കുന്നത് ഏത് രേഖയെ ആസ്‌പദമാക്കിയാണ് ?

Aഗ്രീനിച്ച് രേഖ

Bഭൂമധ്യരേഖ

Cഅന്താരാഷ്ട്ര ദിനാങ്കരേഖ

Dട്രോപ്പിക് ഓഫ് കാൻസർ

Answer:

A. ഗ്രീനിച്ച് രേഖ

Read Explanation:

  • ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.

  • അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.

  • 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (പ്രൈം മെറിഡിയൻ)

  • ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്ന് പോകുന്നതിനാലാണ് ഈ രേഖക്ക് ഗ്രീനിച്ച് രേഖ എന്ന് പേര് നൽകപ്പെട്ടത്.

  • ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് ഗ്രീനിച്ച് രേഖയുടെ അടിസ്ഥാനത്തിലാണ്.

  • ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖയാണ് 0° രേഖാംശ രേഖ.

  • ഇന്ത്യ പൗരസ്ത്യ (കിഴക്ക്) രാജ്യമായത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ്.

  • സൂര്യൻ ഉദിക്കുന്നത് - കിഴക്ക് (ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ടായതിനാലാണ്)


Related Questions:

0° രേഖാംശ രേഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

(i) ഭൂമധ്യരേഖ എന്ന് വിളിക്കപ്പെടുന്നു. 

(ii) ഗ്രീനിച്ച് രേഖാംശം എന്നറിയപ്പെടുന്നു. 

(ii) അന്താരാഷ്ട്ര ദിനാങ്കരേഖ എന്നറിയപ്പെടുന്നു. 

(iv) പ്രൈം മെറിഡിയൻ എന്ന് വിളിക്കപ്പെടുന്നു. 

Among the following present day continents which one was not a part of the Gondwanaland, the ancestral super-continent?
ഭൂമധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം :
പ്രൈം മെറിഡിയൻ ഏത് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്?

അന്താരാഷ്ട്ര ദിനാങ്കരേഖ രേഖയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

i. 180° രേഖാംശത്തിലൂടെ (meridian) നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പികരേഖ 

ii. 180° രേഖാംശത്തിൽനിന്നും അല്പം വ്യതിചലനം ഈ രേഖക്കുണ്ട് 

iii. 24 മണിക്കൂർ സമയവ്യത്യാസമാണ് ഈ രേഖ കടക്കുമ്പോൾ അനുഭവപ്പെടുന്നത്