Challenger App

No.1 PSC Learning App

1M+ Downloads
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :

Aപ്രതിഭാശാലികൾ

Bമന്ദ പഠിതാക്കൾ

Cമാനസിക മാന്ദ്യം ഉള്ളവർ

Dശാരീരിക വൈകല്യമുള്ളവർ

Answer:

B. മന്ദ പഠിതാക്കൾ

Read Explanation:

മന്ദപഠിതാക്കൾ (Slow learners)

  • IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം
  • മറ്റു കുട്ടികളെ അപേക്ഷിച്ച് മന്ദഗതിയിൽ മാത്രം പഠിക്കാൻ കഴിയുന്നു

എന്ത് പരിഗണന ?

  1. മനോവിഷമം ജനിപ്പിക്കുന്ന സങ്കീർണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുത്.  ലഘു പ്രവർത്തനം നൽകുക
  2. ആത്മവിശ്വാസവും ആത്മാഭിമാനവും ആർജിക്കാൻ അവരെ സഹായിക്കുക
  3. ഹ്രസ്വവും ക്രമീകൃതവുമായ പാഠങ്ങൾ ഒന്നൊന്നായി കൊടുക്കുക
  4. പാഠങ്ങളുടെ അധിക പഠനത്തിന് സൗകര്യം ഉണ്ടാക്കുക
  5. ക്രമീകൃത ബോധനത്തിന്റെ (Programmed learning - Skinner)  ഉപയോഗം ഉറപ്പുവരുത്തുക
  6. അഭ്യാസങ്ങൾ ക്രമമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടി അവ പരിശോധിച്ചു രേഖപ്പെടുത്തി സൂക്ഷിക്കുക

സവിശേഷതകൾ

  • പക്വതക്കുറവ്
  • മനോവിഷമം അനുഭവിക്കുന്നു
  • ആത്മവിശ്വാസവും ആത്മാഭിമാനവും കുറവ്
  • സാമാന്യവൽക്കരിക്കാൻ ഉള്ള കഴിവില്ലായ്മ
  • മന്ദഗതിയിലുള്ള ഭാഷ വികസനം

Related Questions:

കഥാഖ്യാനം, വിവരണം തുടങ്ങിയവ പഠന പ്രവർത്തനങ്ങൾക്കുള്ള മെച്ചപ്പെട്ട ഉപാധികൾ ആണെന്ന് ആധുനികകാലത്ത് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആരാണ്?
വിവിധ പഠന മേഖലകളിൽ ഏതിലാണ് ഒരു പഠിതാവിന്റെ സവിശേഷ അഭിരുചി എന്ന് കണ്ടെത്താനുള്ള ടെസ്റ്റ് താഴെ പറയുന്നവയിൽ ഏതാണ്?
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ഏതാണ് ?
ഏകാകികളായ ശാസ്ത്രജ്ഞന്മാർ
കുട്ടികളുടെ സങ്കല്പങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസക്തിയില്ലാത്ത പ്രവർത്തനം ഏത് ?