Challenger App

No.1 PSC Learning App

1M+ Downloads
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :

Aപ്രതിഭാശാലികൾ

Bമന്ദ പഠിതാക്കൾ

Cമാനസിക മാന്ദ്യം ഉള്ളവർ

Dശാരീരിക വൈകല്യമുള്ളവർ

Answer:

B. മന്ദ പഠിതാക്കൾ

Read Explanation:

മന്ദപഠിതാക്കൾ (Slow learners)

  • IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം
  • മറ്റു കുട്ടികളെ അപേക്ഷിച്ച് മന്ദഗതിയിൽ മാത്രം പഠിക്കാൻ കഴിയുന്നു

എന്ത് പരിഗണന ?

  1. മനോവിഷമം ജനിപ്പിക്കുന്ന സങ്കീർണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുത്.  ലഘു പ്രവർത്തനം നൽകുക
  2. ആത്മവിശ്വാസവും ആത്മാഭിമാനവും ആർജിക്കാൻ അവരെ സഹായിക്കുക
  3. ഹ്രസ്വവും ക്രമീകൃതവുമായ പാഠങ്ങൾ ഒന്നൊന്നായി കൊടുക്കുക
  4. പാഠങ്ങളുടെ അധിക പഠനത്തിന് സൗകര്യം ഉണ്ടാക്കുക
  5. ക്രമീകൃത ബോധനത്തിന്റെ (Programmed learning - Skinner)  ഉപയോഗം ഉറപ്പുവരുത്തുക
  6. അഭ്യാസങ്ങൾ ക്രമമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടി അവ പരിശോധിച്ചു രേഖപ്പെടുത്തി സൂക്ഷിക്കുക

സവിശേഷതകൾ

  • പക്വതക്കുറവ്
  • മനോവിഷമം അനുഭവിക്കുന്നു
  • ആത്മവിശ്വാസവും ആത്മാഭിമാനവും കുറവ്
  • സാമാന്യവൽക്കരിക്കാൻ ഉള്ള കഴിവില്ലായ്മ
  • മന്ദഗതിയിലുള്ള ഭാഷ വികസനം

Related Questions:

കുട്ടികളുടെ ജിജ്ഞാസ പ്രകൃതിദത്തം ആണെന്നും അത് അധ്യാപകൻ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടത് ?

ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ തിരഞ്ഞെടുക്കുക :

  1. റോസൺ ബർഗ് സെൽഫ് എസ്റ്റീം സ്കെയിൽ
  2. റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ്
  3. സെൽഫ് എസ്റ്റീം ഇൻവെന്ററി
  4. സോഷ്യോമെട്രി
    The ratio between mental age and chronological age, expressed into a percentage is called
    Learning through observation and direct experience is part and parcel of:
    ഡിസ്‌ലെക്സിയ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?