Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്

Bലെയ്‌സെസ് - ഫെയർ

Cമോറൽ ഹസാർഡ്

Dകോംപറേറ്റിവ് അഡ്വാൻറ്റേജ്

Answer:

B. ലെയ്‌സെസ് - ഫെയർ

Read Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

  • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
  • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
  • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
  • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
  • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.

Related Questions:

ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
According to Marshall, what should be the ultimate goal of economic activity?
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?
'സൃഷ്ടിപരമായ നശീകരണം' എന്ന ആശയം ആവിഷ്‌കരിച്ചത് ഇവരിലാരാണ് ?
Who is the Father of the Green Revolution?