Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയർന്ന പ്രദേശമാണ്?

Aമലനാട്

Bഇടനാട്

Cപീഠഭൂമി

Dതീരപ്രദേശങ്ങൾ

Answer:

D. തീരപ്രദേശങ്ങൾ

Read Explanation:

കേരളത്തെ ഭൂപ്രകൃതിയനുസരിച്ച് 3 ആയി തിരിച്ചിരിക്കുന്നു.

1)മലനാട്

2)ഇടനാട് 

3)തീരപ്രദേശം

മലനാട്

 

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗമാണ് മലനാട്. 

  • കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനം മലനാടാണ്.

  • കേരളത്തിന്റെ കിഴക്കു ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്.

  • സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശം 

  • മലനാടിന്റെ ശരാശരി ഉയരം - 900 മീറ്റർ.

  • ഇവിടെ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ - തേയില, കാപ്പി, റബ്ബർ, ഏലം. 

ഇടനാട് 

  • കേരളത്തിൽ ഏകദേശം 300 മുതൽ 600 മീറ്റർ വരെ ഉയരത്തിലുള്ള നിമ്നോന്നത മേഖല

  • സമുദ്രനിരപ്പിൽ നിന്ന് 25 അടി മുതൽ 250 അടി വരെ ഉയരമുള്ള പ്രദേശം 

  • കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 42 ശതമാനമാണ് ഇടനാട്.

  • കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ :നെല്ല്,  വാഴ,  മരച്ചീനി, കവുങ്ങ്,  കശുവണ്ടി, അടയ്ക്ക,  ഗ്രാമ്പൂ,  റബ്ബർ

തീരപ്രദേശം

  • സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയർന്ന പ്രദേശം

  • കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10% ആണ് തീരപ്രദേശം. 

  • കേരളത്തിന്റെ തീരദേശ ദൈർഘ്യം -580 കിലോമീറ്റർ.

  • തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ- നെല്ല്, തെങ്ങ്.

  • തീരസമതലം ഏറ്റവും കൂടുതൽ വീതിയിൽ കാണപ്പെടുന്നത് കേരളത്തിന്റെ മധ്യഭാഗത്താണ്.

  • ഇന്ത്യയിലെ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം -കുട്ടനാട്.

 


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. കണ്ണൂരിനെ കൂർഗ് മായി ബന്ധിപ്പിക്കുന്ന ചുരമാണ് പാലക്കാട് ചുരം.
  2. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന ചുരമാണ് പേരമ്പാടി ചുരം.
    നീലഗിരി കുന്നുകൾക്കും ആന മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരം ഏത്?

    Consider the following statements:

    1. Kerala’s Coastal Region covers about 10–12% of its total area.

    2. It has a uniformly narrow width across all districts.

    3. The widest coastal plain is found in the northern part of Kerala.

    ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?

    1.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം  പാലക്കാട് ചുരമാണ്.

    2.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുരമാണ് പാലക്കാട് ചുരം.

    കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?