Challenger App

No.1 PSC Learning App

1M+ Downloads
ITCZ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. ഇവയാണ് :

Aഉത്തര ദക്ഷിണ കാറ്റുകൾ

Bതെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകൾ

Cഅലറുന്ന കാറ്റുകൾ

Dവടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ

Answer:

B. തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകൾ

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  • ITCZ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

ഭാരതത്തിൻ്റെ ഭൂമിശാസ്ത്രാത്മക സവിശേഷതകൾ മൺസൂൺ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ഏറ്റവും നല്ല രീതിയിൽ വിശദീകരിക്കുന്നത് ഏത് പ്രസ്താവനയാണ്?

Consider the following statements:

  1. Easterly jet stream contributes to monsoon depressions over the Bay of Bengal.

  2. Tracks of these depressions correspond to regions of maximum rainfall in India.

  3. These jet streams weaken during the southwest monsoon season.

    Which of the above are correct?

ഉഷ്‌ണമേഖല ഇല പൊഴിയും കാടുകളിൽ ലഭിക്കുന്ന ശരാശരി മഴയുടെ അളവെത്ര ?
The term 'El-Nino' refers to a phenomenon named due to its occurrence around:
വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായിരൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകളാണ് :