App Logo

No.1 PSC Learning App

1M+ Downloads
ITU (ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ) സംഘടനയുടെ നിലവിലെ സെക്രട്ടറി ജനറൽ ആര് ?

Aആൻറണിയോ റോമിയോ

Bഡോറിൻ ബോഗ്ദാൻ മാർട്ടിൻ

Cജുവാൻ കാർലോസ് സലാസർ ഗോമസ്

Dഹൗലിൻ ഷാവോ

Answer:

B. ഡോറിൻ ബോഗ്ദാൻ മാർട്ടിൻ

Read Explanation:

ITU (ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ)

  • ഐക്യരാഷ്ട്ര സഭയുടെ വിവരസാങ്കേതിക, ആശയവിനിമയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുള്ള പ്രത്യേക സമിതി.
  • 1865 മേയ് 17-നാണ് ഇത് രൂപീകൃതമായത്.
  • സ്വിറ്റ്സർലൻഡിലെ ജനീവയാണ് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം

ITUവിൻ്റെ പ്രധാന കർത്തവ്യങ്ങൾ :

  • അന്തർദേശീയ റേഡിയോ സ്പെക്ട്രത്തിന്റെ ഏകോപനം
  • ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഉറപ്പുവരുത്തുക
  • വികസ്വര രാജ്യങ്ങളിൽ വിവരസാങ്കേതിക രംഗത്തിന്റെ അടിസ്ഥാന വികസനം 

Related Questions:

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

ഐക്യരാഷ്ട്ര സംഘടനയുടെ പതാകയുടെ നിറം ഏത് ?
Under whom recommendations the UN General Assembly suspends the UN membership?
ലോകത്താദ്യമായി നിർമ്മിതബുദ്ധിയെ നിയന്ത്രിക്കുന്നതിന് വേണ്ടി സമഗ്ര നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്‌മ ഏത് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ആസ്ഥാനം എവിടെ ?