Question:

ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി ?

Aസമന്വയ പദ്ധതി

Bശരണ്യ പദ്ധതി

Cകൈവല്യ പദ്ധതി

Dആർദ്രം പദ്ധതി

Answer:

C. കൈവല്യ പദ്ധതി

Explanation:

ഭിന്നശേഷിക്കാർ

  • ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി - കൈവല്യ പദ്ധതി
  • ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
  • ഭിന്നശേഷിക്കാരുടെ അവകാശനിയമം നിലവിൽ വന്നത് - 2016
  • 1995-ലെ ഭിന്നശേഷി നിയമം റദ്ദാക്കി അതിനു പകരമായാണ് ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 നിലവിൽ വന്നത്.
  • ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് രണ്ടു വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.

Related Questions:

ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏത്?

ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുംപ്രാധാന്യം നൽകി ശ്രീ. കെ. വിശ്വനാഥൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേര് ?

രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി 2019ലെ പ്രഖ്യാപിച്ചത് കേരളത്തിലെ ഏത് പഞ്ചായത്താണ്?

വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?

കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ?