Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

A2010 മെയ് 5

B2012 മെയ് 5

C2015 മെയ് 15

D2015 മെയ് 25

Answer:

D. 2015 മെയ് 25

Read Explanation:

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി

  • കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സ്വയം ഭരണ അതോറിറ്റിയായി 2015 മെയ് 25ന് നിലവില്‍ വന്നു.
  • 2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം സെക്ഷന്‍ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്.
  • തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം 2016 ല്‍ ഇത് ഒരു സ്വയം ഭരണ അതോറിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  • സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സനായും, ചീഫ് സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സനായും, ഡയറക്ടര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മെമ്പര്‍ സെക്രട്ടറിയുമായി ചുമതല വഹിക്കുന്നു.

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

  • കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടങ്ങളുടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  • തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കുകയും/ തടയുകയും ചെയ്യുക.
  • സമഗ്ര വികസനത്തിനു വേണ്ടിയുള പദ്ധതി/പോളിസി രൂപ രേഖ തയ്യാറാക്കുക.
  • പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുക.
  • തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനു വേണ്ട മേല്‍ നോട്ടം വഹിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി ദേശീയ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക.
  • ജല ഗുണ നിലവാരം ഉറപ്പാക്കുക തണ്ണീര്‍ത്തട പരിസ്ഥിതി ശോഷണം തടയുക.
  • പുതിയ തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യുന്നതിനായി സര്‍ക്കാരിനെ സഹായിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ അതിര്‍ത്തി, വൃഷ്ടി പ്രദേശം എന്നിവ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക.
  • തണ്ണീര്‍ത്തട പരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

Related Questions:

കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്‌ഭവൻ തയ്യാറാക്കിയ മൾട്ടിമീഡിയ മെഗാഷോ ?
കേരള സർക്കാർ ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?

കേരളത്തിലെ സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രത്യാശ പദ്ധതിയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. പ്രത്യാശ സ്കീം സാമ്പത്തികമായി ദരിദ്രരായ മാതാപിതാക്കളെ അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കാൻ സഹായിക്കുന്നു.
  2. പ്രത്യാശ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള യോഗ്യതാ മാനദണ്ഡം 18 വയസ്സിന് മുകളിലായിരിക്കണം. 
  3. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 60,000 രൂപയിൽ താഴെയായിരിക്കണം. 
    അതിഥി തൊഴിലാളികളെ മലയാളം ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി?
    പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?