App Logo

No.1 PSC Learning App

1M+ Downloads
കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ ---- എന്നു പറയുന്നു.

Aപ്രകാശിക കേന്ദ്രം

Bമുഖ്യ ഫോക്കസ്

Cമുഖ്യ അക്ഷം

Dവക്രതാ കേന്ദ്രം

Answer:

B. മുഖ്യ ഫോക്കസ്

Read Explanation:

Note:

  • ഒരു ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശിക കേന്ദ്രം (P).
  • ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പികഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതാ കേന്ദ്രം (C).
  • ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യ അക്ഷം.
  • കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ് എന്നു പറയുന്നു.

Related Questions:

സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം
ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ --- എന്നറിയപ്പെടുന്നത് ?
ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?
ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ്