App Logo

No.1 PSC Learning App

1M+ Downloads

ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ

  1. അർദ്ധവൃത്താകാര കുഴലുകൾ
  2. വെസ്റ്റിബ്യൂൾ
  3. കോക്ലിയ

    A2 മാത്രം

    B1, 2 എന്നിവ

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
    • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
    • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
    • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
    • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

    Related Questions:

    ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ:

    1. സ്പർശം
    2. മർദം
    3. ചൂട്
    4. വേദന
      സെറിബ്രോ സ്‌പൈനൽ ദ്രവം എവിടെ നിന്നാണ് രൂപപ്പെടുന്നത് ?

      സു‍ഷുമ്നാ നാഡികള്‍ എല്ലാം വ്യക്തമായ ഡോര്‍സല്‍- വെന്‍ട്രല്‍ റൂട്ടുകള്‍ കൂട‌ിച്ചേര്‍ന്നുണ്ടായവയാണ്. അതില്‍ വെന്‍ട്രല്‍ റൂട്ട് നിര്‍മ്മിച്ചിരിക്കുന്നത് :

      1.സംവേദനാഡീതന്തുക്കള്‍ കൊണ്ട്.

      2.പ്രേരകനാഡീതന്തുക്കള്‍ കൊണ്ട്.

      3.സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തുക്കളും കൊണ്ട്.

      4.ഇവയൊന്നുമല്ല.

      മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :

      ഇവയിൽ  മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

      1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

      2.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

      3.മയലിന്‍ ഷീത്തിന് തിളങ്ങുന്ന വെള്ള നിറമാണുള്ളത്.

      4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.