App Logo

No.1 PSC Learning App

1M+ Downloads
പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഭൂപടങ്ങൾ ?

Aകഡസ്ട്രൽ ഭൂപടങ്ങൾ

Bഅറ്റ്ലസ് ഭൂപടം

Cധരാതലീയ ഭൂപടങ്ങൾ

Dചുമർ ഭൂപടങ്ങൾ

Answer:

A. കഡസ്ട്രൽ ഭൂപടങ്ങൾ

Read Explanation:

കഡസ്ട്രൽ ഭൂപടങ്ങൾ (Cadastral Maps)

  • പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാണ് ഇത്തരം ഭൂപടങ്ങൾ നിർമിക്കുന്നത്
  • 'കഡസ്റ്റർ' എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് 'കഡസ്ട്രൽ' എന്ന പദം രൂപ പ്പെട്ടിട്ടുള്ളത്
  • 'പ്രാദേശിക ഭൂസ്വത്തിൻ്റെ പുസ്‌തകം' (Register of territorial property) എന്നാണ് കഡസ്റ്റർ എന്ന പദത്തിന്റെ അർഥം. 
  • ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും കഡസ്ട്രൽ ഭൂപടങ്ങൾ ഉപയോഗിക്കുന്നു.
  • ഗ്രാമഭൂപടങ്ങൾ (Village Maps) ഇതിനുദാഹരണമാണ്.

Related Questions:

ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം ?
If there is no carbon dioxide in the earth's atmosphere, the temperature of earth's surface would be
ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?

താഴെ തന്നിരിക്കുന്ന കാരെവാസ് ഫോർമേഷനെ കുറിച്ചുള്ള വസ്തുതകളിൽ ഏത് /ഏതൊക്കെ ശരിയാണ് ?

I. ഹിമാചൽ, ഉത്തരാഞ്ചൽ ഹിമാലയം,

II. കാശ്മീരും വടക്ക് പടിഞ്ഞാറ് ഹിമാലയം,

III. ഡാർജലിംഗ്, സിക്കിം ഹിമാലയം