App Logo

No.1 PSC Learning App

1M+ Downloads

List - I നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

ഹെർമൻ ഗുണ്ടർട്ട് കേരള പഴമ
സയ്‌നുധിൻ മക്ധൂം യാത്രാവിവരണം
ലുഡോവിക്കോടി വാർത്തെമ തുഹ്ഫതുൽ മുജാഹിദീൻ
ഇബ്നു ബത്തൂത്ത റിഹ്‌ല

AA-3, B-4, C-1, D-2

BA-3, B-1, C-4, D-2

CA-1, B-3, C-2, D-4

DA-1, B-4, C-3, D-2

Answer:

C. A-1, B-3, C-2, D-4

Read Explanation:

കേരള പഴമ

  • ഡോ. ഹെർമ്മൻ ഗുണ്ടർട്ട് രചിച്ച ഒരു ചരിത്ര ഗ്രന്ഥം
  • മലബാറിന്റെ ചരിത്രം എന്നും അറിയപ്പെടുന്നു
  • കേരളത്തിൽ വാസ്കോ ഡ ഗാമ വന്നിറങ്ങിയ കാലത്തെ ഈ കൃതി അനാവരണം ചെയ്യുന്നു.
  • മംഗലാപുരത്തു നിന്ന് 1868 ലാണ് ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.
  • ഗുണ്ടർട്ടിന്റെ തന്നെ 'കേരളോത്പത്തി' എന്ന കൃതിയുടെ തുടർച്ചയാണ് ഈ രചന.
  • മലബാർ ചരിത്രത്തിനാണ് ഈ ഗ്രന്ഥം കൂടുതൽ ഊന്നൽ നൽകുന്നത്.
  • പാശ്ചാത്യവിവരണങ്ങളാണ് ഈ രചനയ്ക്ക് ആധാരമായി സ്വീകരിച്ചിരിക്കുന്നത്.

തുഹ്ഫതുൽ മുജാഹിദീൻ

  • സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച പ്രശസ്തമായ ഒരു സമര ചരിത്ര കൃതിയാണ് തുഹ്ഫതുൽ മുജാഹിദീൻ ഫി ബ‌അസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ. 
  • ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി അദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരൻ സമർപ്പിച്ചിട്ടുള്ളത്.
  • കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി ഇതിനെ കണക്കാക്കുന്നു.
  • കേരളത്തിലെ ഇസ്‌ലാമിൻറെ ആവിർഭാവവും ഹൈന്ദവ സമൂഹത്തിൻറെ ആചാരരീതികളും വിശ്വാസങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.
  • മലബാർ തീരത്ത് കോളനിവത്കരിക്കാനുള്ള പോർച്ചുഗീസ് ശ്രമങ്ങൾക്കെതിരെ 1498 മുതൽ 1583 വരെ കോഴിക്കോട് സാമൂതിരിക്കൊപ്പം കുഞ്ഞാലി മരക്കാരുടെ നാവികസേന നടത്തിയ ചെറുത്തുനിൽപ്പ് പുസ്തകം വിവരിക്കുന്നു.
  • നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിൻെറ മഹത്ത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിൻെറ തുടക്കം, മൂന്നാം ഭാഗത്തിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തിൽ പോർചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത്.

യാത്രാവിവരണം

  • ബാർത്തേമ, വെർട്ടോമാനസ് എന്നും അറിയപ്പെടുന്ന ലുഡോവിക്കോ ഡി വർത്തേമ ഒരു ഇറ്റാലിയൻ സഞ്ചാരിയും ഡയറിസ്റ്റും പ്രഭുവുമായിരുന്നു
  • തീർത്ഥാടകനായി മക്കയിൽ പ്രവേശിച്ച ആദ്യത്തെ അമുസ്‌ലിം യൂറോപ്യന്മാരിൽ ഒരാളായി അറിയപ്പെടുന്നു.
  • 1510-ൽ റോമിൽ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിൻറെ യാത്രാവിവരണമായ 'ഇറ്റിനേരാരിയോ ഡി ലുഡോയിക്കോ ഡി വർത്തേമ ബൊലോഗ്‌നീസ്' എന്ന ഗ്രന്ഥത്തിലാണ് ഇവയെല്ലാം പ്രതിപാദിച്ചിരിക്കുന്നത്.

റിഹ്‌ല

  • ഇബ്‌നു ബത്തൂത്ത എഴുതിയ യാത്രാവിവരണമാണ് റിഹ്‌ല
  • അദ്ദേഹത്തിന്റെ ജീവിതകാലത്തെ യാത്രകളും പര്യവേക്ഷണങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു
  • "യാത്ര" എന്നർത്ഥം വരുന്ന ഒരു അറബി പദമാണ് റിഹ്‌ല 
  • ഇബ്‌നു ബത്തൂത്ത സന്ദർശിച്ച സ്ഥലങ്ങൾ, അദ്ദേഹം കണ്ടുമുട്ടിയ ആളുകൾ, അദ്ദേഹം കണ്ടുമുട്ടിയ സംസ്കാരങ്ങൾ, അദ്ദേഹം കണ്ട ചരിത്രസംഭവങ്ങൾ എന്നിവയുടെ വിശദമായ വിവരണം രിഹ്‌ല നൽകുന്നു.
  • അദ്ദേഹം പര്യവേക്ഷണം ചെയ്ത വിവിധ പ്രദേശങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മതപരമായ വശങ്ങളിലേക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ ഇത് പ്രദാനം ചെയ്യുന്നു.
  • റിഹ്‌ല ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും സമഗ്രവുമായ യാത്രാവിവരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

Related Questions:

'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌ ആര്?
'കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത് :
ഏഴിമല രാജവംശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മൂഷകവംശമഹാകാവ്യം രചിച്ചത് ആരാണ് ?
' ജാതിവ്യവസ്ഥയും കേരളചരിത്രവും ' എന്ന കൃതി രചിച്ചത് ആരാണ് ?
മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?