Challenger App

No.1 PSC Learning App

1M+ Downloads

മാധ്യമങ്ങളുടെ വിവിധ രൂപങ്ങളെ അവയുടെ സ്വഭാവസവിശേഷതകളുമായി ബന്ധിപ്പിക്കുക.

അച്ചടി മാധ്യമങ്ങൾ ഉപഭോക്താക്കൾക്ക് ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും സംവദിക്കാനും അനുവദിക്കുന്നു.
പ്രക്ഷേപണ മാധ്യമങ്ങൾ സാമൂഹിക പാരസ്പര്യം വർദ്ധിപ്പിക്കുകയും ചർച്ചകൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ മാധ്യമങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ ഒരേസമയം ആശയങ്ങളെത്തിക്കുന്നു.
സാമൂഹിക മാധ്യമങ്ങൾ വിശ്വസനീയവും ആഴത്തിലുള്ളതുമായ വായനാനുഭവം നൽകുന്നു.

AA-1, B-3, C-4, D-2

BA-1, B-4, C-3, D-2

CA-4, B-3, C-2, D-1

DA-3, B-2, C-1, D-4

Answer:

C. A-4, B-3, C-2, D-1

Read Explanation:

അച്ചടി മാധ്യമങ്ങൾ (Print Media)

  • പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ, തുടങ്ങിയ അച്ചടി മാധ്യമങ്ങളുടെ പ്രസക്തി ഡിജിറ്റൽ യുഗത്തിലും പ്രാധാന്യമുള്ളതാണ്.

  • ഇവ സമഗ്രമായ വാർത്തകളും, ഫീച്ചറുകളും, സാഹിത്യ സൃഷ്ടികളും, സമൂഹത്തിന് നൽകുന്നു

  • വിശ്വസനീയമായതും ആഴത്തിലുള്ളതുമായ വായനാനുഭവം അച്ചടി മാധ്യമങ്ങളിലൂടെ ലഭ്യമാകും.

  • ഇവ സൂക്ഷിച്ചുവച്ച് പുനർവായനയ്ക്ക് ഉപകരിക്കുന്നു.

  • അച്ചടി മാധ്യമങ്ങളിൽ നിന്ന് വായനക്കാരിലേക്ക് മാത്രമേ ആശയവിനിമയം സാധ്യമാകുന്നുള്ളൂ.

പ്രക്ഷേപണ മാധ്യമങ്ങൾ (Broadcast Media)

  • പ്രക്ഷേപണ മാധ്യമങ്ങൾ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന രീതിയാണിത്.

  • റേഡിയോ, ടെലിവിഷൻ എന്നിവ പോലെയുള്ള പ്രക്ഷേപണ മാധ്യമങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ ഒരേസമയം ആശയങ്ങൾ എത്തിക്കുന്നു.

  • ഇതിൽ ആശയവിനിമയം ഒരു ദിശയിൽ മാത്രമേ സാധ്യമാകുന്നുള്ളൂ.

  • പ്രക്ഷേപണ പരിപാടികളുടെ അഭിപ്രായം രേഖപ്പെടുത്താൻ കാലതാമസം നേരിടുന്നതിനാൽ ഇവയിലും പാരസ്പര്യ സാധ്യത പരിമിതമാണ്.

  • വാർത്തകൾ, സംഗീതം, ചർച്ചകൾ, സംവാദങ്ങൾ, കായിക വിനോദം മുതലായവ പ്രക്ഷേപണ മാധ്യമങ്ങളിലൂടെ ലഭ്യമാകുന്നു.

  • ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസി വികസിക്കുന്നുണ്ടെങ്കിലും പ്രക്ഷേപണ മാധ്യമങ്ങൾ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുകയും പൊതുജനാഭിപ്രായ രൂപീകരണത്തിന് സഹായകമാവുകയും ചെയ്യുന്നു.

ഡിജിറ്റൽ മാധ്യമങ്ങൾ (Digital Media)

  • ഇന്റർനെറ്റിന്റെ വരവോടെ വിപ്ലവകരമായ പല മാറ്റങ്ങൾ ഉണ്ടാവുകയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിലവിൽ വരികയും ചെയ്തു.

  • വെബ്സൈറ്റുകൾ, ഓൺലൈൻ വാർത്തകൾ, ബ്ലോഗുകൾ എന്നിവ തത്സമയ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ തുടങ്ങി.

  • ഇതോടെ മാധ്യമങ്ങളിലൂടെ സാമൂഹിക പാരസ്പര്യം (Social Interaction ) വർധിച്ചു.

  • വിവരങ്ങളുടെ ഉള്ളടക്കം പങ്കിടാനും, ചർച്ച ചെയ്യാനും ഇവ അവസരമൊരുക്കി.

സാമൂഹിക മാധ്യമങ്ങൾ

  • സാമൂഹിക മാധ്യമങ്ങൾ ആധുനിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.

  • വ്യക്ത്യാന്തര ബന്ധങ്ങളും (interpersonal Relationship), സാമൂഹിക പാരസ്പര്യവും, സാമൂഹിക മാധ്യമങ്ങളിൽ കൂടുതലായി കണക്കാക്കപ്പെടുന്നു.

  • എഴുത്ത് (Text), ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോലെയുള്ള ഉള്ളടക്കം സൃഷ്ടിക്കാനും, പങ്കിടാനും, സംവദിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് സാമൂഹിക മാധ്യമങ്ങൾ.

  • നേരിട്ടുള്ള സന്ദേശമയക്കൽ, അഭിപ്രായം രേഖപ്പെടുത്തൽ, പൊതുവായ പങ്കിടൽ എന്നിവയുൾപ്പെടെ വിവിധ ആശയവിനിമയ രൂപങ്ങളിലൂടെ സാമൂഹിക ബന്ധങ്ങളും, സാമൂഹിക കൂട്ടായ്മ കളും സുഗമമാക്കുന്നു.

  • പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സാമൂഹികപാരസ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, സാംസ്കാരിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതിലും സാമൂഹിക മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.


Related Questions:

നിർമ്മിതബുദ്ധി (Artificial Intelligence) യെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

  1. യന്ത്രങ്ങളെ മനുഷ്യരെപ്പോലെ ചിന്തിക്കാനും തീരുമാനമെടുക്കാനും പഠിക്കാനും കഴിവുള്ളതാക്കുന്ന സാങ്കേതികവിദ്യയാണ് നിർമ്മിതബുദ്ധി.
  2. ഇത് കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴി മനുഷ്യബുദ്ധിയെ അനുകരിക്കുന്നു.
  3. പഠനം, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം തുടങ്ങിയ ജോലികൾ ചെയ്യാൻ നിർമ്മിതബുദ്ധി സഹായിക്കില്ല.

    താഴെ പറയുന്നതിൽ ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഏവ?

    1. മാന്യമായ ആശയവിനിമയം സാധ്യമാകുന്നു.
    2. ഓൺലൈൻ കമ്മ്യൂണിറ്റികളിൽ ആശയവിനിമയം കൂടുതൽ വ്യക്തവും ധാരണയുള്ളതും ആകുന്നു.
    3. സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നു.
    4. ഡിജിറ്റൽ സാക്ഷരതയെ ഇത് പിന്തുണയ്ക്കുന്നു.

      സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. വ്യക്ത്യാന്തര ബന്ധങ്ങളും സാമൂഹിക പാരസ്പര്യവും സാമൂഹിക മാധ്യമങ്ങളിൽ കൂടുതലായി കണക്കാക്കപ്പെടുന്നു.
      2. എഴുത്ത്, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോലെയുള്ള ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും ഉപഭോക്താക്കളെ ഇവ അനുവദിക്കുന്നു.
      3. സാമൂഹിക മാധ്യമങ്ങൾ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നില്ല.
      4. സാമൂഹിക മാധ്യമങ്ങൾ വ്യക്തിബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും അകലം സൃഷ്ടിക്കുന്നില്ല.

        മാധ്യമങ്ങളും ഉപഭോഗ സ്വഭാവവും തമ്മിൽ എന്ത് ബന്ധമാണുള്ളത്?

        1. മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളും മറ്റു പരിപാടികളും നമ്മുടെ ഉപഭോഗ സ്വഭാവത്തെ രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു.
        2. ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളും പാചക പരിപാടികളും മാധ്യമങ്ങളുടെ ഭാഗമല്ല.
        3. മാധ്യമങ്ങൾ തൊഴിൽ അവസരങ്ങൾ അറിയിക്കുന്നതിലൂടെ ഉപഭോക്തൃത്വം വർദ്ധിപ്പിക്കുന്നു.
        4. ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് മാധ്യമങ്ങൾ സംഭാവന നൽകുന്നില്ല.

          പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

          1. പരമ്പരാഗത മാധ്യമങ്ങളിൽ ആശയവിനിമയം ഏകദിശയിലാണ്, എന്നാൽ നവമാധ്യമങ്ങളിൽ ഇരുദിശകളിലാണ്.
          2. പരമ്പരാഗത മാധ്യമങ്ങളിൽ ഉയർന്ന പാരസ്പര്യം സാധ്യമാണ്, നവമാധ്യമങ്ങളിൽ അത് പരിമിതമാണ്.
          3. പരമ്പരാഗത മാധ്യമങ്ങൾക്ക് ഭൗതിക രൂപമാണുള്ളത്, നവമാധ്യമങ്ങൾക്ക് ഡിജിറ്റൽ രൂപമാണുള്ളത്.
          4. പരമ്പരാഗത മാധ്യമങ്ങൾ സ്ഥലകാല പരിമിതികളില്ലാതെ അന്തർദ്ദേശീയമായി ലഭ്യമാകുന്നു.