App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവ ചേരുംപടി ചേർക്കുക.

1773 ലെ റെഗുലേറ്റിങ് ആക്ട് മയോ
സബ്സിഡിയറി ആലിയൻസ് സിസ്റ്റം വാറൻ ഹേസ്റ്റിങ്സ്
ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കോമേഴ്സ് വെല്ലസ്ലി
ഓഗസ്റ്റ് ഓഫർ ലിൻലിത്ഗോ

AA-4, B-3, C-2, D-1

BA-4, B-1, C-2, D-3

CA-2, B-3, C-1, D-4

DA-1, B-2, C-4, D-3

Answer:

C. A-2, B-3, C-1, D-4

Read Explanation:

റെഗുലേറ്റിംഗ് ആക്ട് 1773 

  • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 1773ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം.
  • കമ്പനിക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ഈ നിയമത്താൽ ബ്രിട്ടീഷ് പാർലമെന്റിന് സാധിച്ചു.
  • ഇന്ത്യയിൽ കേന്ദ്രീകൃത ഭരണത്തിന് ആരംഭം കുറിച്ചത് ഈ നിയമമാണ്.
  • ഈ നിയമപ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു.
  • ആദ്യത്തെ ഗവർണർ ജനറലായി നിയമിതനായത് വാറൻ ഹേസ്റിങ്സ് ആയിരുന്നു.
  • 1774ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമാകാൻ കാരണമായ നിയമമാണിത്.
  • കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് : സർ എലിജ ഇംപെ
  • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നതും റെഗുലേറ്റിംഗ് ആക്ട്  പ്രകാരം നിരോധിക്കപ്പെട്ടു.

സബ്സിഡിയറി ആലിയൻസ് സിസ്റ്റം

  • 18-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഒരു പരോക്ഷ ഭരണ സമ്പ്രദായം.
  • ഈ സമ്പ്രദായത്തിന് കീഴിൽ,ഒരു പ്രദേശത്തെ ഭരണാധികാരി തന്റെ പ്രദേശത്ത് ഒരു ബ്രിട്ടീഷ് സബ്സിഡിയറി സേനയെ സ്വീകരിക്കുകയും അതിന്റെ പരിപാലനത്തിന് പണം നൽകുകയും വേണം.
  • പകരമായി, ബ്രിട്ടീഷുകാർ ഭരണാധികാരിക്കും പ്രദേശത്തിനും ബാഹ്യ ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകും.
  • എന്നിരുന്നാലും ഇതിലൂടെ ഭരണാധികാരിയുടെ വിദേശനയത്തിന്മേൽ ബ്രിട്ടീഷുകാർക്ക് നിയന്ത്രണം ലഭിക്കും 
  • ഭരണാധികാരി ബ്രിട്ടീഷുകാർക്ക് കപ്പവും നൽകേണ്ടതുണ്ട്.
  • 1798 മുതൽ 1805 വരെ ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന വെല്ലസ്‌ലി പ്രഭുവാണ് സബ്സിഡിയറി ആലിയൻസ് സിസ്റ്റം  അവതരിപ്പിച്ചത്.

ആഗസ്റ്റ് ഓഫർ

  • 1939 ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ് നടത്തിയ പ്രഖ്യാപനമാണ് ആഗസ്റ്റ് ഓഫർ

    ഓഗസ്റ്റ് ഓഫറിലെ വാഗ്ദാനങ്ങൾ :

     

  • ആഗസ്റ്റ് ഓഫർ അനുസരിച്ച് യുദ്ധാനന്തരം ഇന്ത്യക്ക് 'പുത്രികാരാജ്യ' പദവിയും, ഭാവിയിൽ ഭരണഘടന രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യവും.

  • കൂടുതൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യം.

     

  • 1940 ഓഗസ്റ്റ് എട്ടാം തീയതി ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ചത് ലിൻലിത്ഗോ പ്രഭു ആയിരുന്നു.

  • ഓഗസ്റ്റ് വാഗ്ദാനം മുന്നോട്ടുവച്ച സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു

 

 

 


Related Questions:

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
Which of the following states was the first to be annexed by the Doctrine of Lapse?
ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം
In which of the following places was the Prarthana Samaj set up?
താഴെ പറയുന്നവയിൽ ലയനകരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ടി വന്ന വകുപ്പുകളിൽ പെടാത്തത് ഏത് ?