App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

നാറ്റോ സൂറിച്ച്
ഫിഫ ബ്രസൽസ്
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ദുബൈ
ആംനെസ്റ്റി ഇന്റർനാഷണൽ ലണ്ടൻ

AA-2, B-4, C-1, D-3

BA-4, B-1, C-3, D-2

CA-4, B-2, C-1, D-3

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4

Read Explanation:

നാറ്റോ :

  • 1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ. ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.

ഫിഫ :

  • അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.
  • ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ്‌ കായികമത്സരങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌.
  • സ്വിറ്റ്സർ‍ലന്റിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചാണ് ഫിഫയുടെ ആസ്ഥാനം.

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ :

  • ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ICC).
  • 1909-ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്.
  • ദുബായ് ആണ് സംഘടനയുടെ ആസ്ഥാനം.

ആംനസ്റ്റി ഇന്റർനാഷണൽ :

  • മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ (എ.ഐ.). 
  • 1961-ൽ പീറ്റർ ബെനൻസൺ എന്ന ബ്രിട്ടീഷു് അഭിഭാഷകനാണു് ആംനസ്റ്റി ഇന്റർനാഷനൽ സ്ഥാപിച്ചത്.
  • ലണ്ടൻ ആണ് സംഘടനയുടെ ആസ്ഥാനം.

Related Questions:

വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
താഴെപ്പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷ അല്ലാത്തത്?
ലോക കാലാവസ്ഥ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അംഗ സംഖ്യ എത്ര ?