റിലേഷണൽ ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം (RDBMS):
ഒരു റിലേഷണൽ ഡാറ്റാബേസിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ സംഭരിക്കാനും കൈകാര്യം ചെയ്യാനും അന്വേഷിക്കാനും, വീണ്ടെടുക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെ, റിലേഷണൽ ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം (RDBMS) എന്ന് വിളിക്കുന്നു
ഉദാഹരണം - SQL Server, Oracle, MySQL, MariaDB, and SQLite
സോഷ്യൽ മീഡിയ:
വെർച്വൽ നെറ്റ്‌വർക്കുകളിലൂടെയും, കമ്മ്യൂണിറ്റികളിലൂടെയും, ടെക്‌സ്‌റ്റും, മൾട്ടി മീഡിയയും പങ്കിടാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ സാങ്കേതിക വിദ്യയാണ്, സോഷ്യൽ മീഡിയ
ഉദാഹരണം - Facebook, YouTube, WhatsApp, Instagram, WeChat, TikTok, Facebook Messenger, Douyin, Telegram, Snapchat
ഇമേജ് എഡിറ്റർ:
ഇമേജുകൾ എഡിറ്റ് ചെയ്യാനും വ്യത്യസ്ത ഗ്രാഫിക്സ് ഫോർമാറ്റുകളിലേക്ക് പരിവർത്തനം ചെയ്യാനും, അനുവദിക്കുന്ന സോഫ്റ്റ്വെയറാണ്, ഇമേജ് എഡിറ്റർ
ഉദാഹരണം - അഡോബ് ഫോട്ടോഷോപ്പ്, ജിമ്പ്, കാൻവ, പിക് മങ്കി, inkscape
സെർച്ച് എഞ്ചിൻ:
കീവേഡുകളോ, ശൈലികളോ ഉപയോഗിച്ച്, ഓൺലൈനിൽ തിരയുന്ന വിവരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമാണ്, സെർച്ച് എഞ്ചിൻ
ഉദാഹരണം - duck duck go, ecosia, Google, Yahoo, Bing, dogpile, WolframAlpha