Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ല  ബോധമനസ്സ്
വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്നു  ഇദ്ദ്
യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു  സൂപ്പർ ഈഗോ
ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം  ഈഗോ

AA-2, B-3, C-1, D-4

BA-2, B-4, C-3, D-1

CA-3, B-2, C-1, D-4

DA-2, B-4, C-1, D-3

Answer:

B. A-2, B-4, C-3, D-1

Read Explanation:

വ്യക്തിത്വത്തിൻ്റെ ഘടനയെ സംബന്ധിക്കുന്ന സിദ്ധാന്തം

3 മുഖ്യ വ്യവസ്ഥകൾ ഉണ്ട് 

  1. ഇദ്ദ് 
  2. ഈഗോ 
  3. സൂപ്പർ ഈഗോ

ഇദ്ദ് 

  • ജന്മവാസനകൾ 
  • വ്യക്തിത്വത്തിൻ്റെ മൗലിക വ്യവസ്ഥ 
  • മനസികോർജ്ജം/ലിബിഡോർജ്ജത്തിൻ്റെ സംഭരണി  
  • ആനന്ദ സിദ്ധാന്തം 
  • നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ല 
  • സുഖേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു

ഈഗോ/അഹം 

  • ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിൽ നടപ്പിലാക്കുന്നു 
  • ഇദ്ദിൽ നിന്നും വികസിച്ചു 
  • യാഥാർഥ്യ സിദ്ധാന്തം 
  • ഒരനുഭവം ശരിയോ തെറ്റോ എന്ന് വിലയിരുത്തുന്നു 
  • മാനസിക വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി 
  • സാഹചര്യം അനുകൂലം ആകും വരെ സംതൃപ്തിക്കായുള്ള ശ്രമം വൈകിക്കും 
  • വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്നു 

സൂപ്പർ ഈഗോ/ അത്ത്യഹം 

  • ഈഗോയിൽ നിന്നും വികസിക്കുന്നു 
  • മനസിൻ്റെ സാന്മാർഗിക വശം 
  • നൈതിക വശം 
  • യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു 
  • ആനന്ദമല്ല പൂർണ്ണതയാണ് വേണ്ടത് 

വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തം 

മനുഷ്യ മനസിന് 3 തലങ്ങൾ ഉണ്ട് 

  1. ബോധമനസ്സ് (Conscious Mind)
  2. ഉപബോധമനസ്സ് (Subconscious Mind)
  3. അബോധമനസ്സ് (Unconscious Mind)

ബോധമനസ്സ്

  • ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം 

ഉപബോധമനസ്സ് 

  • വ്യക്തിക്ക് പൂർണമായ ബോധം ഇല്ലാത്തതും എന്നാൽ പെട്ടെന്നു തന്നെ ബോധതലത്തിൽ കൊണ്ടുവരാവുന്നതുമായ അനുഭവങ്ങൾ 

അബോധമനസ്സ് 

  • ചില തീവ്ര അനുഭവങ്ങൾ മനസിൻ്റെ അടിത്തട്ടിലേക്ക് തള്ളി നീക്കപ്പെടുന്നു.
  • ഇത് ഒരു പ്രത്യേക നിമിഷത്തിൽ ഓർത്തെടുക്കാനാകില്ല 
  • സാധാരണ രീതിയിൽ ഇവയെ ബോധത്തിൻ്റെ ഉപരിതലത്തിലേക്ക് കൊണ്ട് വരാനും കഴിയില്ല 
  • വ്യവഹാരത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന തലം

Related Questions:

ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച മനശാസ്ത്രജ്ഞൻ ആര് ?
അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കു ന്നതാണ് :
The primary purpose of defence mechanism is:
പേഴ്സണാലിറ്റി സൈക്കോളജിയുടെ ഉപജ്ഞാതാവ് ?
ഇലക്ട്രോകോംപ്ലക്സ് എന്നത് ?