App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

അയ്യങ്കാളി പ്രത്യക്ഷ രക്ഷാ ദൈവസഭ
പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ആത്മവിദ്യാസംഘം
വാഗ്ഭടാനന്ദൻ സമത്വസമാജം
വൈകുണ്ഠ സ്വാമികൾ സാധുജന പരിപാലന സംഘം

AA-4, B-1, C-2, D-3

BA-4, B-2, C-1, D-3

CA-2, B-3, C-4, D-1

DA-3, B-4, C-1, D-2

Answer:

A. A-4, B-1, C-2, D-3

Read Explanation:

സാധുജനപരിപാലനസംഘം (എസ് ജെ പി എസ്):

  • സാധുജന പരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ : അയ്യങ്കാളി
  • സ്ഥാപിതമായ വർഷം : 1907
  • സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തിന് അയ്യങ്കാളിക്ക് പ്രചോദനമേകിയത് സംഘടന : ശ്രീനാരായണ ധർമ്മ പരിപാലന യോഗം. 
  • സാധുജന പരിപാലന സംഘം പുലയ മഹാസഭ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം : 1938
  • സാധുജനപരിപാലന സംഘം സമസ്ത തിരുവിതാംകൂർ പുലയ മഹാസഭയിൽ ലയിച്ച വർഷം : 1942
  • സമസ്ത തിരുവിതാംകൂർ പുലയ മഹാസഭ സ്ഥാപിച്ചത് : ടിടി കേശവൻ ശാസ്ത്ര
  • എസ് ജെ പി എസ് ന്റെ മുഖപത്രം : സാധുജനപരിപാലിനി

പ്രത്യക്ഷ രക്ഷാ ദൈവസഭ :

  • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ അഥവാ കുമാരഗുരുദേവൻ സ്ഥാപിച്ച സംഘടന.
  • സ്ഥാപിതമായ വർഷം : 1909
  • ആസ്ഥാനം : ഇരവിപേരൂർ, പത്തനംതിട്ട  
  • രക്ഷാധികാരി : കുമാരഗുരുദേവൻ
  • പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ മുഖപത്രം : ആദിയാർ ദീപം
  • “നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക” എന്ന് ആഹ്വാനം ചെയ്ത നവോധാന നായകൻ : പൊയ്കയിൽ യോഹന്നാൻ. 
  • പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാനു ലഭിച്ച ആത്മീയ അപരനാമം : കുമാരഗുരുദേവൻ.
  • ക്രൈസ്തവനും ഹിന്ദുവും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യപരിഷ്കർത്താവ് : പൊയ്കയിൽ യോഹന്നാൻ. 

ആത്മവിദ്യാ സംഘം:

  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു സ്ഥലം : മലബാർ
  • ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ. 
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക : അഭിനവ കേരളം (1921) 
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • സ്വതന്ത്ര ചിന്താമണി എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ
  • ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം : പുന്നപ്ര (1932)

സമത്വ സമാജം:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം 
  • സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
  • സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
  • സ്ഥാപിച്ച വർഷം : 1836

Related Questions:

തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
Who was the founder of Nair Service Society (NSS)?
' ആസൂത്രണം പ്രതിസന്ധിയിൽ ' ആരുടെ കൃതിയാണ് ?
അക്കമ്മ ചെറിയാന്റെ ജനനം ?
ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും ,രക്തരഹിതവുമായ വിപ്ലവം എന്ന ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ?