App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഫ്രാങ്കോ റെബലെ ഫ്രാൻസ്
സെർവാന്റിസ് ഇറ്റലി
ബെൻ ജോൺസൺ സ്പെയിൻ
റാഫേൽ ഇംഗ്ലണ്ട്

AA-1, B-4, C-3, D-2

BA-2, B-1, C-3, D-4

CA-1, B-3, C-4, D-2

DA-2, B-3, C-4, D-1

Answer:

C. A-1, B-3, C-4, D-2

Read Explanation:

  • നവോത്ഥാനകാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന രണ്ട് പ്രസിദ്ധ സാഹിത്യകാരന്മാരായിരുന്നു ഫ്രാങ്കോ റെബലെയും മൊണ്ടെയ്നും.

  • നവോത്ഥാനകാലത്ത് സ്പെയിനിൽ ജീവിച്ചിരുന്ന പ്രസിദ്ധ സാഹിത്യകാരനായിരുന്നു സെർവാന്റിസ്. അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമാണ് ഡോൺ ക്വിക്സോട്ട്.

  • "ഉട്ടോപ്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവായ സർ തോമസ് മൂർ, "കാന്റർബറി ടെയിൽസിന്റെ" കർത്താവായ ചോസർ, "പാര ഡൈസ് ലോസ്റ്റ്" എന്ന കാവ്യം രചിച്ച മിൽട്ടൺ, പ്രശസ്ത നാടക കർത്താക്കളായ മാർലോ, ബെൻ ജോൺസൺ, പ്രസിദ്ധ പ്രബന്ധകാരനായ ഫ്രാൻസിസ് ബേക്കൺ എന്നിവർ നവോത്ഥാനക്കാലത്ത് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നവരാണ്.

  • നവോത്ഥാന കാലത്താണ് മാർട്ടിൻ ലൂഥർ ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത്.

  • നവോത്ഥാന കാലത്ത് ഇറ്റലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധകലാകാരന്മാരാണ് ലിയോനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ, ടീഷ്യൻ എന്നിവർ


Related Questions:

വൈക്കം സത്യാഗ്രഹത്തോട് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണ ജാഥ നടത്തിയത് എന്ന് ?
ജപ്പാന്റെ ആദ്യകാല ആസ്ഥാനം ?
ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?
ആരുടെ ഭരണം അവസാനിപ്പിച്ചാണ് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ നിലവിൽവന്നത് ?
ഭൗതിക സാഹചര്യങ്ങളാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്ന് പറയുന്നതാണ് .............................