App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഉത്തരാധുനികത മിഷേൽ ഫുക്കോ
ആശയവാദം കാൾ മാർക്സ്
ഭൗതികവാദം മാത്യു ആർനോൾഡ്
യഥാതഥ പ്രസ്ഥാനം ഹെഗൽ

AA-1, B-3, C-2, D-4

BA-3, B-1, C-2, D-4

CA-1, B-4, C-2, D-3

DA-3, B-2, C-4, D-1

Answer:

C. A-1, B-4, C-2, D-3

Read Explanation:

ആധുനികത

  • വ്യവസായ വിപ്ലവത്തിന്റെ ദുരന്തഫലങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം കലയിലും സാഹിത്യത്തിലും ഉണ്ടായി. ഈ പ്രതിഭാസം ആധുനികത എന്നറിയപ്പെടുന്നു.

  • ഒരു കൃതിക്ക് പല അർത്ഥതലങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഒരു കൃതിയെ പലതരത്തിൽ വായിക്കാമെന്നും ഉള്ള വാദഗതികളാണ് ഉത്തരാധുനികത എന്ന പേരിലറിയപ്പെടുന്നത്.

  • ഉത്തരാധുനികത എന്ന സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കളാണ് ഫ്രഞ്ചുകാരായ മിഷേൽ ഫുക്കോ, ഴാക്ക് ദെറീദ, അമേരിക്കക്കാരനായ നോം ചോസ്കി എന്നിവർ.

ആശയവാദം

  • ആശയമാണ് പ്രഥമവും പ്രധാനവുമെന്നും ഭൗതിക പദാർത്ഥങ്ങൾക്ക് ദ്വിതീയ സ്ഥാനമേയുള്ളൂവെന്നും പറയുന്നതാണ് ആശയവാദം

  • ആശയവാദത്തിന് പുതുജീവൻ നൽകിയത് ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റ്, ഹെഗൽ എന്നിവരാണ്.

പ്രത്യക്ഷാനുഭവവാദം

  • ഭൗതിക സാഹചര്യങ്ങളാണ് ആശയത്തെ രൂപപ്പെടുത്തുന്നത് എന്ന് പറയുന്നതാണ് പ്രത്യക്ഷാനുഭവവാദം.

  • പ്രത്യാക്ഷാനുഭവവാദത്തെ അടിസ്ഥാനമാക്കി ജർമ്മൻ ചിന്തകനായ കാൾ മാർക്സ് രൂപം നൽകിയ നൂതന സിദ്ധാന്തമാണ് ഭൗതികവാദം.

  • ആശയമാണ് മാറ്റത്തിനടിസ്ഥാനമെന്ന് ഹെഗൽ വാദിച്ചപ്പോൾ ഭൗതിക ശക്തികളാണ് മാറ്റമുണ്ടാക്കുന്നത് എന്ന് കാൾ മാർക്സ് വിശദീകരിച്ചു.

യഥാതഥ പ്രസ്ഥാനം (Idealism)

  • വസ്തുക്കളെയും വസ്തുതകളെയും അതേ രൂപത്തിൽ അവതരിപ്പിക്കണമെന്നുള്ള അഭിലാഷത്തിന് ഊന്നൽ നൽകുന്നതായിരുന്നു യഥാതഥ പ്രസ്ഥാനം (Idealism).

  • പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ കാൽപ്പനിക പ്രസ്ഥാനങ്ങളോടുള്ള പ്രതിഷേധമാണ് യഥാതഥ പ്രസ്ഥാനം.

  • യഥാതഥ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കവികളാണ് ആൽഫ്രഡ് ലോഡ് ടെന്നിസൺ, മാത്യു ആർനോൾഡ്, റോബർട്ട് ബ്രൗണിംഗ് എന്നിവർ.


Related Questions:

ഫ്രഞ്ച് കാൽപ്പനികതയിലെ പ്രമുഖൻ ആയിരുന്നു ........................
താഴെപ്പറയുന്നവയിൽ ഏതാണ് ഡാന്റെയുടെ രചന ?
ജപ്പാനിലെ പുരാതന മതം അറിയപ്പെട്ടിരുന്നത് ?
സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയറിന്റെ സംഭാവന ?
അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?