App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

BNSS Section 36 (b) ആ മെമ്മോറാണ്ടം സാക്ഷ്യപ്പെടുത്തുന്നത് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ ഒരു അംഗമല്ലായെങ്കിൽ തന്റെ അറസ്റ്റിനെപ്പറ്റി അയാൾ നിർദ്ദേശിക്കുന്ന ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കുന്നതിന് അയാൾക്ക് അവകാശമുണ്ടെന്ന് ആ വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണ്.
BNSS Section 36 (b) (i) മെമ്മോറാണ്ടം അറസ്റ്റു ചെയ്യപ്പെട്ട ആളെ കൊണ്ട് ഒപ്പിട്ടിരിക്കേണ്ടതാണ്
BNSS Section 36(ii) ആ പോലീസുദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ്.
BNSS Section 36 (c) പ്രസ്‌തുത മെമ്മോറണ്ടം അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ അംഗമോ അല്ലെങ്കിൽ അറസ്റ്റു നടത്തപ്പെടുന്ന സ്ഥലത്തെ പ്രദേശവാസിയും ബഹുമാന്യനുമായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

AA-1, B-3, C-2, D-4

BA-3, B-4, C-2, D-1

CA-2, B-4, C-3, D-1

DA-1, B-2, C-3, D-4

Answer:

B. A-3, B-4, C-2, D-1

Read Explanation:

BNSS Section 36-അറസ്റ്റിന്റെ നടപടിക്രമവും അറസ്റ്റു നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും.

BNSS Section 36 (a)

  • അനായാസം തിരിച്ചറിയും വിധം കൃത്യമായി കാണാൻ സാധിക്കുന്ന ഒരു നെയിം പ്ലേറ്റ് ധരിച്ചിരിക്കേണ്ടതാണ്

BNSS Section 36 (b)

  • ആ പോലീസുദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ്.

BNSS Section 36 (b) (i)

  • പ്രസ്‌തുത മെമ്മോറണ്ടം അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ അംഗമോ അല്ലെങ്കിൽ അറസ്റ്റു നടത്തപ്പെടുന്ന സ്ഥലത്തെ പ്രദേശവാസിയും ബഹുമാന്യനുമായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

BNSS Section 36 (b) (ii)

  • മെമ്മോറാണ്ടം അറസ്റ്റു ചെയ്യപ്പെട്ട ആളെ കൊണ്ട് ഒപ്പിട്ടിരിക്കേണ്ടതാണ്.

BNSS Section 36 (c)

  • ആ മെമ്മോറാണ്ടം സാക്ഷ്യപ്പെടുത്തുന്നത് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ ഒരു അംഗമല്ലായെങ്കിൽ തന്റെ അറസ്റ്റിനെപ്പറ്റി അയാൾ നിർദ്ദേശിക്കുന്ന ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കുന്നതിന് അയാൾക്ക് അവകാശമുണ്ടെന്ന് ആ വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണ്.


Related Questions:

BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
  2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.
    പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്
    148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    താഴെപ്പറയുന്നവയിൽ BNSS ലെ സെക്ഷൻ 177 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 176-ാം വകുപ്പിൻ കീഴിൽ ഒരു മജി‌സ്ട്രേറ്റിന് അയച്ചുകൊടുക്കുന്ന ഏതൊരു റിപ്പോർട്ടും , സംസ്ഥാന സർക്കാർ , അതിലേക്ക് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് വഴി നിയമിക്കുന്ന പോലീസ് മേലുദ്യോഗസ്ഥൻ വഴിയായി സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നുവെങ്കിൽ സമർപ്പിക്കേണ്ട
    2. മേലുദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന നിർദ്ദേശങ്ങൾ, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് നൽകാവുന്നതും അയാൾ അങ്ങനെയുള്ള നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനു ശേഷം, അത് കാലതാമസം കൂടാതെ മജിസ്ട്രേറ്റിന് എത്തിച്ചു കൊടുക്കേണ്ടതാണ്.
      BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?