മെസോപൊട്ടേമിയയിൽ നാല് വ്യത്യസ്ത നാഗരികതകൾ ഉയർന്നുവന്നു
അവർ സുമേറിയൻ, ബാബിലോണിയൻ (Amorites), അസീറിയൻ, കൽദിയൻ (new Babylonians) എന്നിവരായിരുന്നു.
അക്കാഡിയൻമാർ: 'സർഗോൺ, 'നരം സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി
അക്കാദിലെ സർഗോൺ (Sargon of Akkad)
(reigned c. 2334–c. 2279 bce)
'സുമേറിയൻ' സിറ്റി-സംസ്ഥാനങ്ങൾ ഏകീകരിച്ചു
ആദ്യത്തെ മെസൊപ്പൊട്ടേമിയൻ സാമ്രാജ്യം സൃഷ്ടിച്ചു
ബാബിലോണിയമാർ: 'ഉർ നമു' എന്ന രാജാവ് (അദ്ദേഹം സിഗ്ഗുരാറ്റുകൾ നിർമ്മിച്ചു) 'ഷുൽഗി', 'ഐബിബി സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി
ഹമ്മുറാബിയുടെ ഭരണ കാലഘട്ടം : 1792 - 1750 BCE
ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആയിരുന്നു ഹമ്മുറാബി.
ബാബിലോണിൽ ഹമ്മുറാബി കൊണ്ടു വന്ന സമഗ്രമായ ഒരു നിയമസംഹിത പ്രസിദ്ധമാണ്.
282 നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
ലോകത്തിലെ ആദ്യ നിയമദാതാവ് എന്നറിയപ്പെടുന്നത് ഹമുറാബി ആണ്.
“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് - ഹമ്മുറാബി
നീതി, സമത്വം, വിധവാസംരക്ഷണം കൃഷിക്കാരുടെയും കച്ചവടക്കാരുടെയും സംരക്ഷണം തുടങ്ങിയ ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും വേണ്ടി ഹമ്മുറാബി നിലകൊണ്ടു.
അദ്ദേഹം സുമാർ കീഴടക്കി
അസീറിയക്കാർ: 'ടിഗ്ലാത്ത് പിലേസർ', 'ഷൽമണസേർ’ 'സർജൻ II', 'സൻഹേരീബ്', 'അസൂർ ബാനിപ്പാൽ' എന്നീ രാജാക്കന്മാർ ഭരണം നടത്തി
അവരുടെ പ്രധാന നഗരം: നീനെവേ, 'അസൂർ'