ഫലകവിവർത്തനികം (Plate Tectonics)
1960 കളുടെ അവസാനത്തോടെ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രകാരന്മാരും പര്യവേഷകരും ചേർന്ന് രൂപപ്പെടുത്തിയ ആശയങ്ങളാണ് ഫലക വിവർത്തനിക സിദ്ധാന്തമായി രൂപപ്പെട്ടത്.
വൻകരാവിസ്ഥാപനം, സമുദ്രതട വ്യാപനം തുടങ്ങിയ സിദ്ധാന്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുള്ളത്.
1967-ൽ 'ഫലകചലന സിദ്ധാന്തം' ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - മക്കിൻസി, പാർക്കർ, മോർഗൻ .
വൻകരകളുടേയും സമുദ്രങ്ങളുടേയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം ഫലകചലന സിദ്ധാന്തം
ലിത്തോസ്ഫിയർ പാളി അസ്‌തനോസ്‌ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തമാണിത്.
വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാമണ്ഡലത്തിന്റെ കനത്ത ശിലാപാളികളുൾപ്പെടുന്ന ക്രമരഹിതവും ബൃഹത്തുമായ ഭൂഭാഗങ്ങൾ അറിയപ്പെടുന്ന പേര് ടെക്ടോണിക് ഫലകങ്ങൾ/ശിലാമണ്ഡലഫലകങ്ങൾ
ശിലാമണ്ഡലഫലകങ്ങൾ
മുട്ടയുടെ പൊട്ടിയ പുറന്തോടുപോലെ പല കഷണങ്ങളായാണ് ശിലാമണ്‌ഡലം കാണപ്പെടുന്നത്.
ഭൂവൽക്കവും മാൻ്റിലിൻ്റെ മുകൾഭാഗവും ചേർന്ന ഭാഗം ശിലാമണ്ഡലം
അനേകമായിരം കിലോമീറ്ററുകൾ വിസ്‌തൃതിയും പരമാവധി 100 കി.മീ. കനവുമുള്ളതാണ് ശിലാമണ്ഡലഭാഗങ്ങൾ
ടെക്റ്റോണിക്സ്
ഏഴ് വൻഫലകങ്ങളാലും ഏതാനും ചെറുഫലകങ്ങളാലും നിർമിതമാണ് ഭൂമിയിലെ ശിലാമണ്ഡലങ്ങൾ എന്നാണ് ഫലകചലനസിദ്ധാന്തം പറയുന്നത്.
വൻഫലകങ്ങൾ
അൻ്റാർട്ടിക്കയും അതിനുചുറ്റുമുള്ള സമുദ്രവുമുൾപ്പെടുന്ന സമുദ്രഫലകം.
വടക്കേ അമേരിക്കൻ ഫലകം (തെക്കേ അമേരിക്കൻ ഫലകത്തിൽ നിന്നും കരീബിയൻ ദ്വീപസമൂഹങ്ങളിലൂടെ വേർപ്പെട്ട പടിഞ്ഞാറൻ അറ്റ്ലാന്റ്റിക് കടൽത്തറ) .
തെക്കേ അമേരിക്കൻ ഫലകം (വടക്കേ അമേരിക്കൻ ഫലകത്തിൽ നിന്നും കരീബിയൻ ദ്വീപസമൂഹങ്ങളിലൂടെ വേർപെട്ട് പടിഞ്ഞാറൻ അറ്റ്ലാൻ്റിക് കടൽത്തറ)
പസഫിക് ഫലകം
ഇന്ത്യ - ആസ്ട്രേലിയ - ന്യൂസിലാൻ്റ് ഫലകം .
ആഫ്രിക്കയും കിഴക്കൻ അറ്റ്ലാന്റിക് അടിത്തട്ടുമുൾപ്പെടുന്ന ഫലകം.
യുറേഷ്യ ഉൾപ്പെടുന്ന സമുദ്രഫലകം .
ചെറുഫലകങ്ങൾ
കോക്കോസ് ഫലകം : മധ്യ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനുമിടയിൽ
നാസ്ക ഫലകം : തെക്കേ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനുമിടയിൽ
അറേബ്യൻ ഫലകം : മിക്ക സൗദി അറേബ്യൻ പ്രദേശങ്ങളും.
ഫിലിപ്പൈൻ ഫലകം : യുറേഷ്യൻ ഫലകത്തിനും പസഫിക് ഫലകത്തിനുമിടയിൽ.
കരോലിൻ ഫലകം : ഫിലിപ്പൈൻ ഫലകത്തിനും ഇന്ത്യൻ ഫലകത്തിനുമിടയിൽ (ന്യൂഗിനിയയ്ക്കു വടക്ക്)
ഫ്യൂജി ഫലകം : ആസ്ട്രേലിയയ്ക്ക് വടക്ക് - കിഴക്ക്.