Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

പ്രൊഫ. മക്ഡൊണൽ മധ്യദേശം അഥവാ ആധുനിക ഉത്തർപ്രദേശാണ് ആര്യൻമാരുടെ സ്വന്തം നാട്
മോർഗൻ ആസ്‌ട്രോ -ഹംഗറിയൻ (തെക്ക് കിഴക്കൻ യൂറോപ്പ്) പ്രദേശമാണ് ആര്യൻമാരുടെ സ്വാദേശം
ഗംഗനാഥ് ജാ ആര്യൻമാരുടെ പ്രദേശം പശ്ചിമ സൈബീരിയ എന്ന് അഭിപ്രായപ്പെട്ടത്
രാജ്ബലി പാണ്‌ഡെ ആര്യൻമാരുടെ സ്വദേശം ബ്രഹ്മർഷി ദേശം

AA-1, B-3, C-2, D-4

BA-2, B-1, C-4, D-3

CA-2, B-1, C-3, D-4

DA-2, B-3, C-4, D-1

Answer:

D. A-2, B-3, C-4, D-1

Read Explanation:

ആര്യന്മാരുടെ ജന്മദേശം

  • ആര്യൻ എന്ന വാക്കിനർഥം കൂലിനമയുള്ളവൻ (Noble) എന്നാണ്.

  • ആര്യന്മാരുടെ ജന്മദേശത്തെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. 

  • ആര്യൻമാർ ഇന്ത്യയിൽത്തന്നെ ജനിച്ചുവളർന്നവരാണെന്നാണ് എ.സി. ദാസ് മുതലായവരുടെ സിദ്ധാന്തം; ഇതിനു പൊതുവേ അംഗീകാരം ലഭിച്ചിട്ടില്ല. 

  • ചരിത്രകാരന്മാരിൽ ഭൂരിപക്ഷംപേരും ആര്യന്മാർ വിദേശങ്ങളിൽനിന്നു വന്ന് ഇവിടെ കുടിയേറിപ്പാർത്തവരാണെന്ന് അഭിപ്രായപ്പെടുന്നു. 

  • പക്ഷേ, അവർ ഏതു ദേശത്തുനിന്നുവന്നു എന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. 

  • ബാലഗംഗാധരതിലകൻ്റെ അഭിപ്രായത്തിൽ ധ്രുവപ്രദേശമായിരുന്നു ആര്യന്മാരുടെ ജന്മദേശം. (Arctic Region)

  • കൂടാതെ, ഹംഗറി, ജർമ്മനി, ഉത്തര ഫ്രാൻസ്‌ മുതൽ യുറാൽ പർവതങ്ങൾവരെ നീണ്ടുകിടക്കുന്ന യൂറോപ്പിലെ സമതലം കരിങ്കടലിനു വടക്കുള്ള പ്രദേശം എന്നിങ്ങനെ പല ഭൂവിഭാഗങ്ങളും ആര്യന്മാരുടെ ജന്മദേശമായി കല്‌പിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 

  • Prof. മക്ഡാണലിന്റെ നിഗമനത്തിൽ ആസ്‌ട്രോ -ഹംഗറിയൻ (തെക്ക് കിഴക്കൻ യൂറോപ്പ്) പ്രദേശമാണ് ആര്യൻമാരുടെ സ്വാദേശം

  • ഡോ.എ.സി. ദാസിൻ്റെ അഭിപ്രായത്തിൽ സപ്ത സിന്ധു പ്രദേശമാണ് ആര്യൻമാരുടെ ജന്മദേശം.

  • ആര്യൻമാരുടെ പ്രദേശം പശ്ചിമ സൈബീരിയ എന്ന് അഭിപ്രായപ്പെട്ടത് മോർഗൻ ആണ്.

  • ഗംഗനാഥ് ജാ അഭിപ്രായപ്പെടുന്നത് ആര്യൻമാരുടെ സ്വദേശം ബ്രഹ്മർഷി ദേശം എന്നാണ്.

  • മധ്യദേശം അഥവാ ആധുനിക ഉത്തർപ്രദേശാണ് ആര്യൻമാരുടെ സ്വന്തം നാട് എന്ന് അഭിപ്രായപ്പെട്ടത് രാജ്ബലി പാണ്‌ഡെ ആണ്.

  • ഇപ്പോൾ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ആര്യന്മാർ മദ്ധ്യേഷ്യയിൽ ജനിച്ചു വളർന്നുവെന്നും അവർ അവിടെനിന്നു പുറപ്പെട്ട് ബാക്ട്രിയ, ഇറാൻ എന്നീ പ്രദേശങ്ങൾ കടന്ന് ഇന്ത്യയിൽ കുടിയേറിപ്പാർത്തുവെന്നുമാണ്. 

    പ്രശസ്ത ജർമ്മൻ പണ്ഡിതനായ മാക്‌സ് മുള്ളറാണ് പ്രധാനമായും ഈ സിദ്ധാന്തം പ്രചരിപ്പിച്ചത്.

ആര്യവത്കരണം

  • ഇങ്ങനെ വിദേശത്തുനിന്നു വന്ന ആര്യന്മാർ ഇവിടത്തെ നാട്ടുകാരായ ദ്രാവിഡരെ കീഴടക്കി ആധിപത്യം സ്ഥാപിച്ചു. 

  • തങ്ങളുടേതായ ഒരു ജീവിത രീതിയും സംസ്ക്‌കാരവും ഉത്തരേന്ത്യയിൽ പടുത്തുയർത്തി. ഈ ആര്യവത്കരണം വിവിധ ഘട്ടങ്ങളിലായാണ് നിർവഹിക്കപ്പെട്ടത്.

  • ബി.സി. 1500-മാണ്ടിന് കുറച്ചു മുമ്പായി തുടങ്ങിയ ഈ പ്രക്രിയ ബി.സി. 600-ാമാണ്ടോടു കൂടി ഉത്തരേന്ത്യ മുഴുവൻ ആര്യസംസ്‌കാരത്തിന്റെ സ്വാധീനവലയത്തിലായതോടുകൂടി അവസാനിച്ചു. 

  • ക്രിസ്‌തുവിനു മുമ്പുള്ള ശതകങ്ങളിൽ തന്നെ ആര്യസംസ്കാരം ഡെക്കാനിലും ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലും പ്രചരിച്ചുതുടങ്ങി. 

  • അഗസ്ത്യമുനിയാകാം ദക്ഷിണേന്ത്യയിലേക്കു വന്ന ആദ്യത്തെ ആര്യസംസ്‌കാരപ്രവാചകൻ


Related Questions:

ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം :
താഴെപറയുന്നവരിൽ ഋഗ്വേദാചാര്യനായ ഋഷിയാരാണ് ?
ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ?
താഴെപ്പറയുന്നവയിൽ ആരാണ് സാമവേദാചാര്യൻ ?

What are the two phases of Vedic Age ?

  1. Rig Vedic Period
  2. Sama Vedic Period
  3. Later Vedic Period
  4. Yajur Vedic Period