Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവ യോജിപ്പിക്കുക.

സൂര്യന്റെ ഉച്ചസ്ഥാനത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന സമയം അന്താരാഷ്ട്ര ദിനാങ്കരേഖ
7 1/2° യുടെ ഗുണിതമായി വരുന്ന രേഖാംശരേഖയിലെ പ്രാദേശിക സമയം ഗ്രീനിച്ച്
ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന സ്ഥലം പ്രാദേശിക സമയം
180° രേഖാംശരേഖ മാനക സമയം

AA-2, B-1, C-4, D-3

BA-3, B-2, C-1, D-4

CA-2, B-4, C-1, D-3

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

പ്രാദേശിക സമയം

  • പണ്ടുകാലങ്ങളിൽ നിഴലിനേയും സൂര്യന്റെ ഉച്ചസ്ഥാനത്തെയും അടിസ്ഥാനമാക്കിയാണ് ഓരോ പ്രദേശത്തെയും പ്രാദേശിക സമയം നിർണയിച്ചിരുന്നത്.

  • സൂര്യന്റെ സ്ഥാനം ഒരാളുടെ തലയ്ക്ക് മുകളിൽ എത്തുന്ന സമയം ഉച്ചയ്ക്ക് 12 മണി എന്ന് കണക്കാക്കിയിരുന്നു.

  • നിഴലിന്റെ നീളം ഏറ്റവും കുറഞ്ഞ സമയമാണിത്.

  • ഇത്തരത്തിൽ നിഴലിന്റെ നീളം, സൂര്യന്റെ സ്ഥാനം എന്നിവ അടിസ്ഥാനമാക്കി കണക്കാക്കുന്ന സമയത്തെ പ്രാദേശിക സമയം (Local Time) എന്നു പറയുന്നു.

മാനക സമയം (Standard Time)

  • ഓരോ രേഖാംശരേഖയിലും പ്രാദേശിക സമയം വ്യത്യസ്തമായിരിക്കും.

  • ആയതിനാൽ ഒരു രാജ്യത്തിനകത്തു തന്നെ വ്യത്യസ്ത പ്രാദേശിക സമയം ഉണ്ടാവുന്നു.

  • ഇത് ഒരു രാജ്യത്തിൽ പൊതുവായുള്ള പരീക്ഷകൾ, റെയിൽവേ സമയം, റേഡിയോ സംപ്രേഷണം തുടങ്ങിയവയ്ക്ക് ആശയ കുഴപ്പമുണ്ടാക്കും.

  • ഈ പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ അന്താരാഷ്ട്ര ധാരണയുടെ അടിസ്ഥാനത്തിൽ 7 1/2 രേഖാംശരേഖയുടെ ഗുണിതമായി വരുന്ന രേഖാംശരേഖയെ മാനകരേഖാംശ രേഖയായി പരിഗണിക്കുന്നു.

  • ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മാനകരേഖാംശ രേഖയിലെ പ്രാദേശിക സമയത്തെ ആ രാജ്യത്തിന്റെ മാനക സമയമായി കണക്കാക്കുന്നു.

ഗ്രീനിച്ച് സമയം

  • അക്ഷാംശവൃത്തങ്ങളുടെ വലുപ്പം ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കുറഞ്ഞു വരുന്നതായി കാണുന്നു.

  • എന്നാൽ എല്ലാ രേഖാംശ രേഖകളും അർധവൃത്തങ്ങളെല്ല.

  • അതിനാൽ അന്താരാഷ്ട്ര സമയനിർണയ സൗകര്യത്തിനായി ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി പോകുന്ന രേഖാംശ രേഖയെ 0° രേഖാംശരേഖയായി കണക്കാക്കുന്നു.

  • ഇതിനെ പ്രൈം മെറിഡിയൻ (Prime Meridian ) എന്നു പറയുന്നു.

  • പ്രൈം മെറിഡിയനിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച് സമയമെന്നും വിളിക്കുന്നു.

അന്താരാഷ്ട്ര ദിനാങ്കരേഖ

  • 180° കിഴക്കും 180° പടിഞ്ഞാറും രേഖാംശ രേഖകൾ ഒറ്റരേഖാംശ രേഖയാണ്.

  • അതായത് 180° രേഖാംശ രേഖയുടെ ഇരുവശത്തുമായി 24 മണിക്കൂർ സമയ വ്യത്യാസമുണ്ട്.

  • ഈ രേഖ മുറിച്ച് കിഴക്കോട്ട് യാത്ര ചെയ്യുന്ന വ്യക്തിക്ക് ഒരു കലണ്ടർ ദിനം നഷ്ടമാവുകയും പടിഞ്ഞാറോട്ട് യാത്ര ചെയ്യുന്ന വ്യക്തിക്ക് ഒരു ദിവസം അധികം ലഭിക്കുകയും ചെയ്യും.

  • അന്താരാഷ്ട്ര ഉടമ്പടി പ്രകാരം 180° രേഖാംശരേഖയെ അന്താരാഷ്ട്ര ദിനാങ്കരേഖയായി കണക്കാക്കുന്നു.

  • ഈ രേഖ മുറിച്ച് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരികൾ ഒരു ദിവസം കൂട്ടിയും കിഴക്കോട്ട് പോകുന്ന സഞ്ചാരികൾ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.


Related Questions:

ഭൂമിയുടെ പരിക്രമണവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?

  1. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഭ്രമണം (Rotation) എന്നറിയപ്പെടുന്നു.
  2. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത് പരിക്രമണം (Revolution) എന്നറിയപ്പെടുന്നു.
  3. ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണമാണ് പുരസരണം (Precession).
  4. സൂര്യൻ ഉൾപ്പെടെയുള്ള സൗരയൂഥം, നക്ഷത്രവ്യൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ പരിക്രമണം ചെയ്യുന്നതിന് 230 മുതൽ 250 ദശലക്ഷം വർഷങ്ങൾ എടുക്കുന്നു.
  5. ധ്രുവദീപ്തി (Aurora) എന്നത് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്.
    ഇന്ത്യയുടെ സമയം ഓസ്ട്രേലിയയുടെ സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?

    കോറിയോലിസ് പ്രതിഭാസത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

    1. ഭ്രമണം കാരണം സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ദിശാവ്യത്യാസം സംഭവിക്കുന്നു.
    2. ഈ ദിശാവ്യത്യാസത്തിന് കാരണമായ ബലത്തെ കോറിയോലിസ് ബലം എന്ന് വിളിക്കുന്നു.
    3. ഉത്തരാർധഗോളത്തിൽ വസ്തുക്കൾക്ക് ഇടതുവശത്തേക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു.
    4. ദക്ഷിണാർധഗോളത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് വലതുവശത്തേക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു.
    5. ഈ പ്രതിഭാസം കണ്ടെത്തിയത് അഡ്മിറൽ ഫെറൽ ആണ്.
      ഭൂമി സൂര്യനെ ചുറ്റുന്ന ശരാശരി പരിക്രമണ വേഗത എത്രയാണ്?
      അന്താരാഷ്ട്ര സമയനിർണ്ണയത്തിന് 0° രേഖാംശരേഖയായി കണക്കാക്കുന്ന രേഖ ഏതാണ്?