Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭേദഗതികൾ ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക?

42-മത് ഭേദഗതി കൂറുമാറ്റ നിരോധന നിയമം
86-മത് ഭേദഗതി പഞ്ചായത്ത് രാജ് നിയമഭേദഗതി
73-മത് ഭേദഗതി ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്കുലർ എന്നീ ആശയങ്ങൾ ഉൾപ്പെടുത്തി
52-മത് ഭേദഗതി നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം

AA-3, B-2, C-1, D-4

BA-1, B-4, C-3, D-2

CA-3, B-4, C-2, D-1

DA-1, B-3, C-4, D-2

Answer:

C. A-3, B-4, C-2, D-1

Read Explanation:

ഇന്ത്യൻ ഭരണഘടന ഭേദഗതികൾ

  • 42-ാം ഭേദഗതി (1976)

    • ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കി.

    • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു.

    • ഈ ഭേദഗതിയിലൂടെ മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തി.

    • ഇതിനെ 'മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്ന് വിശേഷിപ്പിക്കുന്നു.

  • 86-ാം ഭേദഗതി (2002)

    • 6-14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കി. (Article 21A).

    • ഈ ഭേദഗതിയിലൂടെ വിദ്യാഭ്യാസം ഒരു മൗലികാവകാശമായി മാറി.

  • 73-ാം ഭേദഗതി (1992)

    • പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു.

    • ഇത് പഞ്ചായത്തുകൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകി.

    • ഈ ഭേദഗതിയുടെ ഫലമായി ഭരണഘടനയിൽ Part IX കൂട്ടിച്ചേർത്തു.

  • 52-ാം ഭേദഗതി (1985)

    • കൂറുമാറ്റ നിരോധന നിയമം (Anti-Defection Law) നിലവിൽ വന്നു.

    • ഇതനുസരിച്ച് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി മാറുന്ന എം.എൽ.എമാരുടെയും എം.പിമാരുടെയും അംഗത്വം റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്നു.

    • രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ഭേദഗതി പാസാക്കിയത്.


Related Questions:

Which amendment of the constitution added the words 'Socialist and Secular in the Preamble?

106-ാമത്തെ ഭരരണഘടനാ ഭേദഗതിയുടെ ഭാഗമല്ലാത്ത പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?

(i) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മുന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്നു

(ii) ദേശീയ തലസ്ഥാനമായ ഡൽഹി കൂടാതെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിയ നിയമസഭകളിലും മുന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി

സംവരണം ചെയ്യുന്നു.

(iii) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സിറ്റുകൾക്ക് ഇത് ബാധകമല്ല.

(iv) ഓരോ അതിർത്തി നിർണ്ണയത്തിനു ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ പാർലമെൻ്റ് ഉണ്ടാക്കിയ നിയമപ്രകാരം നിർണ്ണയിക്കും.

സഹകരണ സംഘങ്ങളുടെ സ്വമേധയാ രൂപീകരണം, സ്വയംഭരണ പ്രവർത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണൽ മാനേജ്മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി നിയമം ഏതാണ് ?
ഏതു ഭരണഘടനാ ഭേദഗതിയെയാണ് ചെറുഭരണഘടന എന്ന് വിളിക്കുന്നത്?
6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?