App Logo

No.1 PSC Learning App

1M+ Downloads

1857 ലെ വിപ്ലവത്തിൻറെ താഴെപ്പറയുന്ന വ്യക്തിത്വങ്ങൾ പൊരുത്തപ്പെടുത്തുക:

ജനറൽ ഹ്യൂഗ് റോസ് അവധ്
ജോൺ നിക്കോൾസൺ മധ്യ ഇന്ത്യയുടെ കമാൻഡർ ഇൻ ചീഫ്
ഖാൻ ബഹാദൂർ ഖാൻ റായ് ബറേലി
മൗലവി അഹമ്മദുള്ള ഡൽഹി തിരിച്ചുപിടിക്കൽ

AA-3, B-4, C-1, D-2

BA-2, B-4, C-3, D-1

CA-4, B-1, C-3, D-2

DA-1, B-2, C-4, D-3

Answer:

B. A-2, B-4, C-3, D-1

Read Explanation:

1857 ലെ കലാപം

  • 'ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമര'മെന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന 1857 ലെ കലാപം മീററ്റിലാണ് ആരംഭിച്ചത് 

  • മീററ്റിലെ ശിപായിമാരായിരുന്നു ഈ കലാപത്തിന് തുടക്കം കുറിച്ചത്

  • അതിനാൽ ഇത് 'ശിപായി ലഹള' എന്ന് കൂടി അറിയപ്പെടുന്നു 

  • 1857 ലെ വിപ്ലവത്തിൻറെ സമയത്ത് മധ്യ ഇന്ത്യയുടെ കമാൻഡർ ഇൻ ചീഫ് ആയി നിയമിതനായത് - ജനറൽ ഹ്യൂഗ് റോസ്

  • 1857-ലെ വിപ്ലവത്തിൻറെ സമയത്ത് ദില്ലി തിരിച്ചുപിടിക്കാൻ പഞ്ചാബിൽ നിന്നെത്തിയ ബ്രിട്ടീഷ് സംഘത്തിന്റെ തലവൻ - ജോൺ നിക്കോൾസൺ

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി

  • നാനാ സാഹിബ് : കാൺപൂർ

  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ

  • ഖാൻ ബഹാദൂർ : ബറേലി

  • കൺവർ സിംഗ് : ആര (ബീഹാർ)

  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്

  • റാണി ലക്ഷ്മിഭായ് : ഝാൻസി


Related Questions:

1857 ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ഏത് ?

1857-ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. 1857-ലെ കലാപം ആരംഭിച്ചത് മീററ്റിലാണ്.
  2. 1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നു.
  3. . 1857-ലെ കലാപത്തിൽ ശിപായിമാർ പങ്കെടുത്തിരുന്നില്ല.
    ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏതാണ് ?
    1857 ലെ വിപ്ലവം ആരംഭിച്ചത് എന്ന് ?

    A വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ B വിഭാഗം പൂരിപ്പിക്കുക :

    (i) നാനാസാഹിബ് : കാൺപൂർ

    (ii) ഷാമൽ :