App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :ഒരു വ്യക്തിക്ക് ബില്ലോടുകൂടി പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്

കള്ള് 3 ലിറ്റർ
ബിയർ 1.5 ലിറ്റർ
വിദേശനിർമ്മിത വിദേശമദ്യം (FMFL) 3.5 ലിറ്റർ
ഇന്ത്യൻ നിർമ്മിത വിദേശമദ്യം (IMFL) 2.5 ലിറ്റർ

AA-2, B-4, C-1, D-3

BA-3, B-2, C-4, D-1

CA-2, B-3, C-4, D-1

DA-3, B-2, C-1, D-4

Answer:

C. A-2, B-3, C-4, D-1

Read Explanation:

Possession Limits of different Liquor

കൈവശം വയ്ക്കാവുന്ന മദ്യത്തിൻ്റെ പരിധി

  • സർക്കാർ ഉത്തരവ് GO(P) No. 17/2012 Dtd. 14/2/2012 പ്രകാരം ലൈസൻസോ, പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് ബില്ലോടുകൂടി പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് നിശ്ചയിച്ചിരിക്കുന്നു.

  • എന്നാൽ സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനികർക്കും അവർക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയിൽ കവിയാത്ത അളവിൽ അനുവദിക്കപ്പെട്ട മദ്യം (തിരിച്ചറിയൽ രേഖയും ടി മദ്യം അനുവദി ച്ചതിൻ്റെ ബില്ലോ ക്യാന്റീൻ ഓഫീസറുടെ സാക്ഷ്യപത്രമോ പരിശോധനയ്ക്ക് ഹാജരാക്കുമെന്ന വ്യവസ്ഥയിൽ) ലൈസൻസോ പെർമിറ്റോ കൂടാതെ കൈവശം വയ്ക്കാവുന്നതാണ്.

ഇനങ്ങളും അളവുകളും

  • കള്ള് - 1.5 ലിറ്റർ

  • ഇന്ത്യൻ നിർമ്മിത വിദേശമദ്യം (IMFL) - 3 ലിറ്റർ

  • ബിയർ -3.5 ലിറ്റർ

  • വൈൻ - 3.5 ലിറ്റർ

  • വിദേശനിർമ്മിത വിദേശമദ്യം (FMFL) - 2.5 ലിറ്റർ

  • കൊക്കോ ബ്രാൻഡി - 1 ലിറ്റർ


Related Questions:

അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യം, ലഹരിമരുന്ന് ഇവയുടെ ഇറക്കുമതി, കയറ്റുമതി, കടത്ത്, ട്രാൻസിറ്റ്, കൈവശം വയ്ക്കൽ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
കൊണ്ടുപോകലിനെ (Transit) ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?